
ബോള്‍ട്ടണില്‍ നിന്നും 150 ലക്ഷം പൗണ്ടിനാണ് അനെല്‍ക്ക നീലപ്പടയിലേക്ക് ചേക്കേറിയത്. പക്ഷേ, ഈ സീസണില്‍ ഫ്രഞ്ച് താരം തീര്‍ത്തും നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. 15 തവണ കളത്തിലിറങ്ങിയിട്ടും ഒരൊറ്റ തവണയാണ് എതിര്‍ ഗോള്‍വല ചലിപ്പിച്ചത്.
അതുകൊണ്ടു തന്നെ ദിദിയര്‍ ദ്രോഗ്‌ബെയ്ക്കു പകരം ഡാനിയല്‍ സ്റ്ററിഡ്ജിനെയോ ഫെര്‍ണാണ്ടോ ടോറസിനെയോ കളത്തിലിറക്കാനാണ് കോച്ച് താല്‍പ്പര്യം കാണിച്ചിരുന്നത്. അനെല്‍ക്കയുടെ ട്രാന്‍സ്ഫര്‍ അപേക്ഷ ക്ലബ്ബ് പെട്ടെന്ന് അംഗീകരിച്ചതും ഇതുകൊണ്ടു തന്നെയാണ്. സര്‍ക്കാറിന്റെ നിയന്ത്രണത്തിലല്ലാത്ത ആദ്യത്തെ ചൈനീസ് ക്ലബ്ബാണ് ഷെന്‍ഹ്വ.