ലണ്ടന്‍: ന്യൂകാസിലിന്റെ സ്പാനിഷ് ഡിഫന്‍ഡര്‍ ജോസ് എന്റിക് ലിവര്‍പൂളിലേക്ക്. എത്ര തുകയ്ക്കാണ് 25കാരന്‍ കൂടുമാറ്റം നടത്തിയതെന്ന് ഇരു ക്ലബ്ബുകളും പുറത്തുവിട്ടിട്ടില്ല. ബ്രിട്ടീഷ് മാധ്യമങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് 60 ലക്ഷം പൗണ്ടിനാണ് കരാര്‍. 2007ല്‍ വില്ലാറയലില്‍ നിന്നാണ് എന്‍ റിക് ന്യൂകാസിലിലെത്തിയത്.
ഇതെന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ്. ഇംഗ്ലണ്ടിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നിന്റെ ഭാഗമാവാന്‍ സാധിച്ചു-മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ലെഫ്റ്റ് ബാക്ക് പറഞ്ഞു.
ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ സ്റ്റുവാര്‍ഡ് ഡൗണിങ്, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, ബ്രസീല്‍ ഗോള്‍കീപ്പര്‍ ഡോണി, സ്‌കോട്ട്‌ലാന്‍ഡ് താരം ചാര്‍ലി ആദം എന്നിവരും ഈ സീസണില്‍ ലിവര്‍പൂളിലെത്തിയിട്ടുണ്ട്.