നെഹ്രുകപ്പ്: നേപ്പാള്‍ ഇന്ത്യയെ കുരുക്കി

ആദ്യത്തെ രണ്ടു മത്സരങ്ങളും തോറ്റ നേപ്പാള്‍ സകല ശക്തിയുമെടുത്താണ് ഇന്ത്യക്കെതിരേ ആക്രമണം നടത്തിയത്. ആദ്യപകുതിയില്‍ വ്യക്തമായ ആധിപത്യം നേടിയ നേപ്പാള്‍ പലപ്പോഴും ഗോളിന്റെ വക്കത്തുവരെയെത്തി. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതാപാലിന്റെ മികച്ച സേവുകളാണ് നേപ്പാളിനു മുന്നില്‍ വന്‍മതില്‍ കെട്ടിയത്.
ആദ്യ പകുതിയില്‍ നേപ്പാളിന്റെ ആക്രമണത്തെ പ്രതിരോധിക്കാനായിരുന്നു ഇന്ത്യ ശ്രമിച്ചതെങ്കില്‍ രണ്ടാം പകുതിയില്‍ തുടര്‍ച്ചയായ ആക്രമണത്തിലൂടെ മറുപടി നല്‍കിയത് കളിയുടെ വിരസത കുറച്ചു. മത്സരത്തിന്റെ അവസാന മിനിറ്റില്‍ ഇന്ത്യന്‍ താരം ചാന്ദിനെ ഫൗള്‍ ചെയ്ത ഡിഫന്റര്‍ ബികാസ് സിങിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു.
ബുധനാഴ്ച കാമറൂണ്‍ മാലിദ്വീപുമായും വ്യാഴാഴ്ച സിറിയ നേപ്പാളുമായും മാറ്റുരയ്ക്കും. വെള്ളിയാഴ്ച കാമറൂണിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇപ്പോള്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുള്ള ഇന്ത്യ ഫൈനലിലെത്താനുള്ള സാധ്യത കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications