വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ ഗയിംസ് വീണ്ടും മാറ്റിവച്ചു

ദില്ലി: നവംബര്‍ 21 മുതല്‍ ജാര്‍ഖണ്ഡില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന 34ആമത് ദേശീയ ഗെയിംസ് രണ്ടാം തവണയും മാറ്റിവെച്ചു.

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമേ ഇനി ഗെയിംസ് നടത്തൂകയുള്ളുവെന്ന് ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കല്‍മാഡി അറിയിച്ചു.

എന്നാല്‍ തിരഞ്ഞെടുപ്പിനെക്കാളേറെ സമീപകാലത്തായി ജാര്‍ഖണ്ഡിലുണ്ടായ മാവോവാദി ആക്രമണങ്ങളാണ് ഗെയിംസിന്റെ തീയതി മാറ്റുന്നതിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ജാര്‍ഖണ്ഡ് പ്രതിനിധികള്‍ ഉറപ്പുനല്‍കിയെങ്കിലും ദൗര്‍ഭാഗ്യകരമായ എന്തെങ്കിലും സംഭവങ്ങളുണ്ടായാല്‍ അത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ഭയം തന്നെയാണ് പ്രധാനമായും തീയതി മാറ്റുന്നതിന് ഒളിമ്പിക് അസോസിയേഷനെ പ്രേരിപ്പിച്ചത്.

ഗെയിംസ് മാറ്റിവയ്ക്കുമെന്ന് ബുധനാഴ്ചതന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സുരക്ഷ സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം പൂര്‍ണ ഉറപ്പു നല്‍കിയാല്‍ മാത്രം ഗെയിംസുമായി മുന്നോട്ടുപോയാല്‍ മതിയെന്നാണ് ഐഒഎ നിലപാടെടുത്തിരുന്നത്.

ആഭ്യന്തര മന്ത്രി ചിദംബരത്തിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ യോഗമാണ് തീയതി മാറ്റാന്‍ തീരുമാനിച്ചത്.

Story first published: Wednesday, December 7, 2011, 14:28 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X