ദില്ലി: പിടി ഉഷയെ ക്ഷണിക്കാതിരുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി തന്നെയും അപമാനിച്ചതായി ഇന്ത്യയുടെ എക്കാലത്തെയും പ്രമുഖ അത്ലറ്റ് മില്‍ഖാ സിങ്.
തന്നെയും മറ്റുള്ളവരെയും സംഘാടകര്‍ ക്ഷണിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. കാണികള്‍ക്കൊപ്പമാണ് തങ്ങളെ ഇരുത്തിയത്. തങ്ങള്‍ക്ക് വിഐപി ഗേറ്റിലൂടെ പ്രവേശനം അനുവദിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 1958ല്‍ കാര്‍ഡിഫില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ ജേതാവായിരുന്നു മില്‍ഖ.
ഇന്ത്യന്‍ കായികരംഗത്തെ ഇതിഹാസങ്ങളായ പിടി ഉഷ, എസ് ശ്രീരാം, കപില്‍ ദേവ്, തുടങ്ങിയവരെ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിയ്ക്കാഞ്ഞതിന് മാപ്പില്ലെന്നും അദ്ദേഹം പറഞ്ഞു