Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏറ്റമുട്ടലിന് ശേഷം മാറ്റരാസിയും സിദാനും മുഖാമുഖം

Marco Materazzi and Zinedine Zidane,
മിലാന്‍: 2006ലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തോടെ കുപ്രസിദ്ധരായിത്തീര്‍ന്ന രണ്ട് കളിക്കാരായി ഫഞ്ച് താരം സിനദിന്‍ സിദാനും ഇറ്റലിയുടെ താരം മാര്‍ക്കോ മാറ്റരാസിയും.

അന്ന് ഫൈനല്‍ മത്സരത്തിനിടെ കളിക്കളത്തില്‍ വച്ചേറ്റുമുട്ടുന്ന ഇവരുടെ ചിത്രങ്ങള്‍ ഇന്നും കളിപ്രേമികളുടെ മനസ്സിലുണ്ടാകും. ഫൈനലിനിടെ മറ്റരാസിയുടെ മുനവച്ച വാക്കുകളില്‍ പ്രകോപിതനായ സിദാന്‍ ഇറ്റാലിയന്‍ താരത്തെ തലകൊണ്ടു നെഞ്ചിലിടിച്ചു വീഴ്ത്തുകയായിരുന്നു.

ഇവര്‍ രണ്ടുപേരും വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു. ഇത്തവണ തല്ലും കുത്തുമൊന്നുമില്ലാതെ മിലാനിലെ ഒരു ഹോട്ടലില്‍ വച്ചാണ് ഇവര്‍ മുഖാമുഖം കണ്ടത്.മാറ്റരാസിയാണ് സിദാനെ കണ്ടകാര്യം ചാനലുകളോട് വെളിപ്പെടുത്തിയത്.

റയാല്‍ മാഡ്രിഡ് കോച്ച് ഹൊസെ മൗറീഞ്ഞോയെ കാണാനാണു മറ്റരാസി ഹോട്ടലിലെത്തിയത്. എ.സി. മിലാനും റയാല്‍ മാഡ്രിഡും തമ്മില്‍ ചാമ്പ്യന്‍സ് ലീഗ് മത്സരം നടക്കുന്ന സമയമായിരുന്നതിനാലാണ് മൗറീഞ്ഞോ അവിടെയുണ്ടായിരുന്നത്.

റയാലിന്റെ ഉപദേശകന്‍ കൂടിയായ സിദാനും മൗറീഞ്ഞോയ്‌ക്കൊപ്പമുണ്ടായിരുന്നു. സിദാന്‍ അവിടെയെത്തുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മറ്റരാസി പറയുന്നു.

അവിചാരിതമായിരുന്നു കൂടിക്കാഴ്ച. എന്നെ കണ്ട സിദാനു ഭാവവ്യത്യാസമൊന്നുമുണ്ടായില്ല. അതേ സമയം തമ്മില്‍ ഹസ്തദാനം നടത്തിയെന്നല്ലാതെ എന്തു സംസാരിച്ചുവെന്നു മാത്രം പറയാന്‍ മറ്റരാസി തയാറായില്ല.

വിവാദമായ ഏറ്റുമുട്ടലിനുശേഷം ആദ്യമായാണു രണ്ടുപേരും നേരില്‍ കാണുന്നത്. അന്ന് കുപിതനായി മാറ്റരാസിയുടെ നെഞ്ചില്‍ തലകൊണ്ടിടിച്ച സിദാനെതിരേ ചുവപ്പുകാര്‍ഡെടുക്കാന്‍ റഫറി ഒട്ടും മടിച്ചില്ല.

സിദാനില്ലാത്ത ഫ്രഞ്ച് ടീമിനെ ഷൂട്ടൗട്ടില്‍ 35 നു തോല്‍പ്പിച്ച് ഇറ്റലി ലോകകപ്പ് നേടുകയും ചെയ്തു. ഫൈനലില്‍ ആദ്യ ഗോളടിച്ചതു സിദാനാണെങ്കിലും വില്ലന്‍ പരിവേഷത്തോടെയാണു മടങ്ങിയത്. സിദാന്‍ ലോകകപ്പിനു ശേഷം രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിക്കുകയും ചെയ്തു.

മറ്റരാസിക്കും ഇറ്റാലിയന്‍ ടീമില്‍ അധിക നാള്‍ തുടരാനായില്ല. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ് ഇന്റര്‍മിലാന്റെ പ്രതിരോധ താരമാണ് മറ്റരാസി.

Story first published: Wednesday, December 7, 2011, 14:39 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+