
'തോല്‍വിയുടെ ഉത്തരവാദിത്തം ഞാനേറ്റെടുക്കുന്നു. എല്ലാവര്‍ക്കും എന്നെ വിമര്‍ശിക്കാം. ഞാന്‍ വേണ്ടത്ര പരിശീലനം നല്‍കിയില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്യാം-സ്ഥാനമൊഴിയുന്ന ലിപ്പി പറഞ്ഞു.
ഒരൊറ്റ മത്സരവും ജയിക്കാതെ ഗ്രൂപ്പിലെ അവസാനക്കാരായാണ് കഴിഞ്ഞതവണത്തെ ചാമ്പ്യന്‍മാര്‍ പുറത്തായത്.
ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുമെന്ന് ലിപ്പി നേരത്തേ പ്രഖ്യാപിത്തിരുന്നു. സെസാര്‍ പ്രാന്‍ഡെല്ലിയെ ലിപ്പിയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കുകയും ചെയ്തു.
എതിരാളികളായ സ്ലോവാക്യയെ വിലകുറച്ചുകണ്ടുവെന്നാണ് ലിപ്പിയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണം.
ഇറ്റലിയില്‍ ഏറ്റവുംകൂടുതല്‍ കാലം തുടര്‍ന്ന ദേശീയ കോച്ചാണ് ലിപ്പി. വേണ്ടസമയത്ത് സംഘത്തില്‍ യുവതലമുറയ്ക്ക് ഇടം നല്‍കിയില്ലെന്നതും ലിപ്പിയ്ക്കു പറ്റിയ പിഴവായി ചൂണ്ടിക്കാണിയ്ക്കപ്പെടുന്നുണ്ട്.