Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സോറെസിന് എട്ടു മല്‍സരങ്ങളില്‍ വിലക്ക്

Sourez-Evra
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം പാട്രിക് എവ്രയെ വംശീയമായി അധിക്ഷേപിച്ച കുറ്റത്തില്‍ ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ ലൂയിസ് സോറെസിന് എട്ടുമല്‍സരങ്ങളില്‍ വിലക്കേര്‍പ്പെടുത്താന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(എഫ്എ) തീരുമാനിച്ചു.

ഒക്ടോബര്‍ 15ലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മല്‍സരത്തിനിടെയുണ്ടായ സംഭവത്തില്‍ അപ്പീല്‍ നല്‍കുന്നതിനായി ഉറൂ ഗ്വേന്‍ താരത്തിനും ക്ലബ്ബിനും 14 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. എട്ടുമല്‍സരങ്ങളില്‍ നിന്നുള്ള വിലക്കിനെ കൂടാതെ സോറെസ് 40000 പൗണ്ട് പിഴയും ഒടുക്കേണ്ടതുണ്ട്.

2011ലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടക്കുന്നുവെന്നത് വേദനാജനകമാണ്. സോറെസിനും റഫറിക്കുമറിയാം എന്താണ് പറഞ്ഞതെന്ന്. അയാള്‍ പറഞ്ഞ കാര്യം ആവര്‍ത്തിക്കുന്നതിന് ആഗ്രഹിക്കുന്നില്ല. ഇത്തരമൊരു പരാമര്‍ശത്തിന്റെ പേരില്‍ മുതലെടുക്കുന്നത് ശരിയുമല്ല. പക്ഷേ, മാനസികമായി ഏറെ ക്ഷീണിപ്പിച്ചു-എവ്ര പറഞ്ഞു.

എന്നാല്‍ ആരോപണങ്ങള്‍ സോറെസ് നിഷേധിക്കുയാണ് ചെയ്തത്. കളിക്കാരന് പരിപൂര്‍ണ പിന്തുണ നല്‍കുന്നതായി ലിവര്‍പൂളും പ്രഖ്യാപിച്ചിട്ടുണ്ട്. എവ്രയുടെ നിറത്തെ കളിയാക്കിയ കമന്റാണ് സോറെസ് നടത്തിയതെന്ന് ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Story first published: Wednesday, December 21, 2011, 16:15 [IST]
Other articles published on Dec 21, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+