മെസ്സി 2018വരെ ബാഴ്‌സലോണയില്‍ തുടരും

മെസ്സിയ്ക്ക് കുട്ടിക്കാലം നെവല്‍സ് ഓള്‍ഡ് ബോയ്‌സിലായിരുന്നു. 13ാം വയസ്സില്‍ ബാഴ്‌സലോണ യൂത്ത് ടീമില്‍ ചേരാനായി സ്‌പെയിനിലെത്തിയതാണ് വഴിത്തിരിവായത്. 13ാം വയസ്സിലാണ് യൂത്ത് ടീമില്‍ ഇടംപിടിച്ചത്.
16ാം വയസ്സില്‍ പ്രധാനടീമിനുവേണ്ടി അരങ്ങേറി. പോര്‍ട്ടോയ്‌ക്കെതിരേയുള്ള സൗഹൃദമത്സരത്തില്‍ കരുത്തറിയിച്ചതോടെ ടീമിന്റെ അവിഭാജ്യഘടകമായി മാറി. ടീമിലെ കൂട്ടുകാരായ സാവി ഹെര്‍ണാണ്ടസും ചാള്‍സ് പുയോളും കരാര്‍ നീട്ടിയിട്ടുണ്ട്.
ഇതോടെ ബാഴ്‌സലോണ ടീമിലെ മൂന്നു പ്രധാനതാരങ്ങളും അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ടീമില്‍ തന്നെയുണ്ടാകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ എത്ര തുകയ്ക്കാണ് മെസ്സി കരാര്‍ പുതുക്കിയിട്ടുള്ളതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
മെസ്സിയുടെ മികവില്‍ ഇത്തവണയും ബാഴ്‌സലോണ കുതിപ്പ് തുടരുകയാണ്. സ്പാനിഷ് ലീഗിലും ചാംപ്യന്‍സ് ലീഗിലും കോപാ ഡെല്‍റെയിലും മെസ്സി മാസ്മരിക പ്രകടനമാണ് നടത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications