
നേരത്തെ ജാക് വില്‍ഷെറും മൈക്കല്‍ കാരിക്കും കളിയ്ക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയിരുന്നു. ഇതോടെ ടോം ക്ലെവര്‍ലി എന്ന 21 കാരനു ദേശീയ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിയുമെന്ന് ഉറപ്പായി.
എന്തായാലും മൂന്നു മിഡ്ഫീല്‍ഡര്‍മാര്‍ക്കും അസുഖമാണെന്ന വാദം അംഗീകരിക്കാന്‍ കോച്ച് ഫാബിയോ കപ്പെല്ലോ തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെ എല്ലാവരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചിട്ടുള്ളത്. പകരക്കാരെ ഉള്‍പ്പെടുത്തുന്നില്ലെന്നും ഈ സൗഹൃദമല്‍സരത്തേക്കാള്‍ ലോകകപ്പ് യോഗ്യതാറൗണ്ടിലാണ് ശ്രദ്ധിക്കേണ്ടതെന്നുമാണ് കപ്പെല്ലോയുടെ വാദം.