വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരംഗിന് ഖേല്‍ രത്‌ന, പ്രീജാ ശ്രീധരന് അര്‍ജുന

khelrathna
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹൂമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം ഷൂട്ടിങ് താരം ഗഗന്‍ നരംഗിന്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലു സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ ഗഗന്‍ ലണ്ടനില്‍ നടക്കുന്ന അടുത്ത ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്‍, മലയാളി അത്‌ലറ്റ് പ്രീജാ ശ്രീധരന്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛെത്രി, ടെന്നീസ് താരം സോമദേവ് ദേവ്‌വര്‍മന്‍, ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട, ബോക്‌സര്‍ സുരന്‍ജോയ് സിങ്, ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ, ഷൂട്ടിങ് താരം തേജസ്വിനി സാവന്ത്, ജിംനാസ്റ്റ് ആശിഷ് കുമാര്‍, വുഷു താരം സന്ധ്യാ റാണി, അമ്പെയ്ത്തു താരം രാഹുല്‍ ബാനര്‍ജി എന്നിവര്‍ അര്‍ജുനാ അവാര്‍ഡ് ലിസ്റ്റിലുണ്ട്.

ഇടുക്കി സ്വദേശിനിയായ പ്രീജ ശ്രീധരന്‍ ഏഷ്യന്‍ ഗെയിംസ് 10000 മീറ്ററില്‍ 5000 മീറ്ററില്‍ വെള്ളിയും നേടിയിരുന്നു. ഈ രണ്ടിനങ്ങളിലും നിലവിലുള്ള ദേശീയ റെക്കോഡ് പ്രീജയുടെ പേരിലാണ്.

Story first published: Wednesday, December 7, 2011, 14:42 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X