Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരളത്തിനു ജയം മാത്രം പോരാ, ഗോള്‍ വര്‍ഷം വേണം

Santosh Trophy
കൊല്‍ക്കത്ത: കേരളം ജൂലൈ 24 ശനിയാഴ്ച സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ഹിമാചല്‍ പ്രദേശിനെ നേരിടും. 22-‍ാം തീയതി ഉത്തരഖണ്ഡുമായി നടന്ന മത്സരത്തില്‍ 3-1 ന് കേരളം വിജയിച്ചു.

ശനിയാവ്ച ഹിമാചല്‍ പ്രദേശിനെതിരെ മികച്ച വിജയം നേടിയില്ലെങ്കില്‍ കേരളം പിന്നാക്കം പോയേയ്ക്കും. 26 ന് കേരളം അസമുമായി മത്സരിയ്ക്കുന്നുണ്ട്.

കേരളം ഉല്‍പ്പെട്ട ക്ലസ്റ്ററില്‍ അസം 10-0 നാണ് ഹിമാചല്‍ പ്രദേശിനെ തോല്‍പിച്ചത്. അതുകൊണ്ട് അസം ഗോള്‍ ശരാശരിയില്‍ ഏറെ മുന്നിലെത്തി. അതുകൊണ്ടാണ് ഗോള്‍ ശരാശരി മികച്ചതാക്കാന്‍ കേരളം ഹിമാചലിനെതിരെ മികച്ച വിജയം കാണേണ്ടി വരുന്നത്. ഇതിനായില്ലെങ്കില്‍ 26 ന് നടക്കുന്ന മത്സരത്തില്‍ അസമിനെ തോല്‍പിയ്കാന്‍ കേരളത്തിന് കഴിയണം. ക്ളസ്റ്ററില്‍നിന്ന് ഒന്നാം സ്ഥാനക്കാര്‍ മാത്രമേ രണ്ടാം റൌണ്ടിലെത്തുകയുള്ളൂ. അസമിന്റേതു ശക്തമായ ടീമാണ്.

64-‍ാത് സന്തോഷ് ട്രോഫി ഷെഡ്യൂള്‍ (LINK /more-sports/sports-santosh-trophy-2010-schedule-008109.html)

രണ്ടാം റൌണ്ടിലെത്തിയാല്‍ എട്ടാം ക്ളസ്റ്ററിലെ ജേതാക്കളെയാണു കേരളം നേരിടേണ്ടി വരുക. ഇതു റയില്‍വേസ് ആകാനാണ് സാധ്യത. ആ കടമ്പയും കടന്നു വേണം ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗിലെത്താന്‍. അവിടെ, സീഡിങ് ലഭിച്ച ബംഗാളും തമിഴ്നാടും ഉള്‍പ്പെട്ട 'ബി ഗ്രൂപ്പിലാകും കേരളത്തിന്റെ സ്ഥാനം. ക്വാര്‍ട്ടര്‍ ലീഗില്‍ ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ സെമിയിലെത്തും.

ക്വാര്‍ട്ടറിലെ 'എ ഗ്രൂപ്പിന്റെ ചിത്രം വ്യക്തമായിക്കഴിഞ്ഞു. സീഡ് ചെയ്യപ്പെട്ട ഗോവ, സര്‍വീസസ് ടീമുകള്‍ക്കൊപ്പം കര്‍ണാടകയും പഞ്ചാബുമാണ് അവിടെ. പ്രാഥമിക റൌണ്ടിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ളസ്റ്ററുകളിലെ മല്‍സരങ്ങളും തുടര്‍ന്നുള്ള രണ്ടാം റൌണ്ടും പൂര്‍ത്തിയായി. അഞ്ചു മുതല്‍ എട്ടു വരെ ക്ളസ്റ്ററുകളില്‍നിന്നുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതിനിധികളെയാണ് ഇനി അറിയാനുള്ളത്. ഫിനിഷിങ്ങിലെ പോരായ്മയാണു കേരളത്തിനെ അലട്ടുന്ന പ്രധാന പ്രശ്നം. അര ഡസനോളം ഗോള്‍ അവസരങ്ങളാണ് ആദ്യ മല്‍സരത്തില്‍ കേരളം കളഞ്ഞുകുളിച്ചത്.

ക്ളസ്റ്ററിലെ പോയിന്റ് നില:
(കളി, ജയം, സമനില, തോല്‍വി, അടിച്ച ഗോള്‍, വഴങ്ങിയ ഗോള്‍, പോയിന്റ് ക്രമത്തില്‍)
അസം 1 1 0 0 10 0 3
കേരളം 1 1 0 0 3 1 3
ഉത്തരാഖണ്ഡ് 1 0 0 1 1 3 0
ഹിമാചല്‍ 1 0 0 1 0 10 0

Story first published: Wednesday, December 7, 2011, 14:33 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+