
സ്‌പെയിനിന്റെ ഗോളിയും ക്യാപ്റ്റനുമായ ഇകെര്‍ കസിയസിന്റെ കൂട്ടുകാരിയുടെ സാന്നിധ്യമാണ് തോല്‍വിയുടെ കാരണമായി ഒരു വിഭാഗം ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.
കസിയന്‍സിന്റെ കാമുകിയും ടിവി ജേണലിസ്റ്റുമായ സാറാ കര്‍ബോനെറോയ മത്സരം നടക്കുമ്പോള്‍ സ്‌പെയിന്‍ ഗോള്‍ പോസ്റ്റിന് പിന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ലോകത്തെ ഏറ്റവും സെക്‌സ് അപ്പീലുള്ള ജേണലിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സാറ പോസ്റ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ഗോളിയായ കസിയസിന്റെ ശ്രദ്ധ പതറുന്നതില്‍ അദ്ഭുതമില്ലെന്നാണ് അവര്‍ പറയുന്നത്.
അപ്രതീക്ഷിത തോല്‍വിയ്ക്ക് ശേഷം സ്വന്തം കാമുകിയായ ജേര്‍ണലിസ്റ്റിന്റെ ചോദ്യങ്ങളും ക്യാപ്റ്റന് നേരിടേണ്ടി വന്നു. നിങ്ങള്‍ക്ക് എങ്ങനെയാണ് അബദ്ധം പറ്റിയെന്ന കുറിയ്ക്കു കൊള്ളുന്ന ഒരു ചോദ്യമായിരുന്നു സാറ സ്വന്തം കാമുകനെതിരെ എയ്തുവിട്ടത്. ചോദ്യത്തിന് മുന്നില്‍ കസിയന്‍സ് പകച്ചുപോയെന്നാണ് കേള്‍ക്കുന്നത്. എഫ്എഫ്എം മാഗസിനാണ് സാറയെ കഴിഞ്ഞ വര്‍ഷം ലോകത്തെ ഏറ്റവും സെക്‌സ് അപ്പീലുള്ള ജേണലിസ്റ്റായി തിരഞ്ഞെടുത്തത്.
ക്യാപ്റ്റന്റെ കൂട്ടുകാരി ദക്ഷിണാഫ്രിക്കയിലേക്ക് കളി റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനെതിരെ നേരത്തെ തന്നെ സ്‌പെയിനില്‍ എതിര്‍പ്പുയര്‍ന്നിരുന്നു.