
ഫുട്‌ബോള്‍ അസോസിയേഷന്‍ ഇക്കാര്യത്തില്‍ ഇതിനകം തീരുമാനം എടുത്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം ഗൗരവമായ കുറ്റം ആരോപിക്കപ്പെട്ട ഒരാള്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ടീമിന്റെ നായകനാവുന്നത് ശരിയല്ലെന്ന നിലപാടാണ് അസോസിയേഷന്‍ യോഗത്തില്‍ അംഗങ്ങള്‍ പൊതുവെ ഉയര്‍ത്തിയത്.
ടെറിയെ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് ടീം മാനേജ്‌മെന്റ്. ടെറിയെ നായകസ്ഥാനത്തു നീക്കം ചെയ്യുകയാണെങ്കില്‍ അത് കേസിന്റെ വിധി വരുന്നതിനു മുമ്പ് ടെറിയോട് ചെയ്യുന്ന അനീതിയായിരിക്കും. പക്ഷേ, പല മുന്‍കാല കളിക്കാരും രാഷ്ട്രീയനേതാക്കളും ടെറി പുറത്തുപോവണമെന്ന പക്ഷക്കാരാണ്.