Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജബുലാനിയ്ക്ക ലഭിച്ചത് 48,200 പൗണ്ട്

Jabulani
ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിന് ഉപയോഗിച്ച ജബുലാനി പന്തിന് ലേലത്തില്‍ വന്‍ തുക ലഭിച്ചു.

ഓണ്‍ലൈന്‍ ലേലത്തിലൂടെ 48,200 പൗണ്ടാണ്(3,447,336.60 രൂപ) പന്തിന് ലഭിച്ചത്. പേരു വെളിപ്പെടുത്താത്ത ഒരു ഫുട്‌ബോള്‍ ആരാധകനാണ് സ്‌പെയ്‌നിന് കന്നിലോകകപ്പ് നേടിക്കൊടുത്ത ജബുലാനി സ്വന്തമാക്കിയത്.

99 പൗണ്ട് അടിസ്ഥാന തുകയായി നിശ്ചയിച്ചിരുന്ന ലേലത്തില്‍ 130 പേര്‍ ജബുലാനിക്കായി രംഗത്തുണ്ടായിരുന്നു.

ലേലത്തുക ആഫ്രിക്കയിലെ കുട്ടികളുടെ ദാരിദ്ര്യമകറ്റാനും അവര്‍ക്ക് സഹായം നല്‍കാനുമായി പ്രവര്‍ത്തിക്കുന്ന നെല്‍സണ്‍ മണ്‌ടേലയുടെ പേരിലുള്ള ജീവകാരുണ്യസംഘത്തിന് സംഭാവന നല്‍കും.

ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ പ്രമുഖ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മ്മാതാക്കളായ അഡിഡാസ് നിര്‍മ്മിച്ച ജബുലാനി പന്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഈ പന്ത് ഉപയോഗിച്ച് കളിയ്ക്കുക പ്രയാസകരമാണെന്ന് വിവിധ ടീം കോച്ചുകളും കളിക്കാരും പരാതിപ്പെട്ടിരുന്നു. എന്നാല്‍ പന്ത് മാറ്റില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഫിഫ.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+