Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകത്തെ വിലയേറിയ താരം ഗരേത്ത് ബേല്‍?

മാഡ്രിഡ്: ഗരേത്ത് ബേലിനെ സ്പാനിഷ് ഫുട്‌ബോള്‍ ക്ളബ്ബായ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. ഇതോടെ ഏറ്റവും കൂടുതല്‍ തുക നല്‍കി ക്‌ളബ് സ്വന്തമാക്കുന്ന താരമായി ബേല്‍ മാറിക്കഴിഞ്ഞു. 100 മില്ല്യന്‍ യൂറോ (8690,880000 കോടി രൂപ)യ്ക്കാണ് ആറ് വര്‍ഷത്തെ കരാറില്‍ താരത്തെ ക്‌ളബ് സ്വന്തമാക്കിയത്. ഇതിന് മുന്‍പ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ നിന്ന് ക്രിസ്റ്റ്യോനോ റൊണാള്‍ഡോയെ 85 മില്ല്യണ്‍ യൂറോയ്ക്ക് സ്വന്തമാക്കുന്നതിനായിരുന്നു ക്‌ളബ് ഏറ്റവും അധികം പണം മുടക്കിയത്.

Gareth, Bale

പലതാരങ്ങള്‍ക്കും റയല്‍ മാഡ്രിഡിന് വേണ്ടി കളിയ്ക്കണമെന്ന ആഗ്രഹമുണ്ടെന്നും തന്റെ സ്വപ്‌നം സാക്ഷാത്ക്കരിച്ചതിലുള്ള സന്തോഷത്തിലാണന്നും ബേല്‍ പറഞ്ഞു. ടോട്ടന്‍ ഹാമിന് വേണ്ടിയായിരുന്നു ബേല്‍ കളിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ക്‌ളബ് വിട്ട് പോവുകയാണെന്നും ടോട്ടന്‍ഹാം എന്നും മനസില്‍ ഉണ്ടായിരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ടോട്ടന്‍ഹാം ക്ളബുമായി കരാറില്‍ ഏര്‍പ്പെട്ടിരിയ്ക്കുകയായിരുന്നു താരം.

24 കാരനായ ബേല്‍ ആറ് വര്‍ഷത്തെ കരാറാണ് റയല്‍ മാഡ്രിഡുമായി ഉണ്ടാക്കിയിരിയ്ക്കുന്നത്. ഏപ്രിലില്‍ നടന്ന ഇംഗ്ളിഷ് ഫുട്‌ബോളില്‍ പ്‌ളേയര്‍ ഓഫ് ദ ഇയറും, യംഗ് പ്‌ളേയര്‍ ഓഫ് ദ ഇയറുമായി ബേല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫിഫ റാങ്കിംഗ് പ്രകാരം മികച്ച് സ്ഥാനത്താണ് റയല്‍ മാഡ്രിഡ് ക്ളബ്. സ്പാനിഷ് ലീഗില്‍ 32 കിരീടത്തോടെ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടുന്ന ടീമാണ് റയല്‍ മാഡ്രിഡ്. ലോകപ്രശസ്ത താരങ്ങളായ ആല്‍ഫ്രെഡ് ഡി സ്റ്റിഫാനോ, റൊണാള്‍ഡോ, റോബര്‍ട്ടോ കാര്‍ലോസ്, ഡേവിഡ് ബെക്കാം, മൈക്കല്‍ ഓവന്‍, സിനദീന്‍ സിദാന്‍ എന്നിവര്‍ ഈ ക്ളബിന് വേണ്ടി കളിച്ചിട്ടുണ്ട്.

Story first published: Monday, September 2, 2013, 16:44 [IST]
Other articles published on Sep 2, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+