Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തിരിച്ചുവരുമോ ഇസിന്‍ബയേവ?

മോസ്‌കോ: ലോകം കണ്ട ഏറ്റവും മികച്ച വനിതാ പോള്‍വാള്‍ട്ട് താരമായ യെലേന ഇസിന്‍ബയേവ ശരിക്കും കളിനിര്‍ത്തിയോ? ഇല്ലെന്ന് വിശ്വസിക്കാനാണ് ആരാധകര്‍ക്ക് ഇഷ്ടം. ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ഇസിന്‍ നല്‍കുന്ന സൂചനയും ആരാധകരുടെ വിശ്വാസത്തെ ശരിവെക്കുന്നതാണ്. ഞാന്‍ കളം വിടുമെന്ന് തീര്‍ത്തു പറയാന്‍ പറ്റില്ല. ജെമിനിയാണെന്റെ സ്റ്റാര്‍. ജെമിനി നക്ഷത്രക്കാര്‍ എളുപ്പം തീരുമാനം മാറ്റുന്നവരാണ് - ബയേവ മനസ്സുതുറന്നതിങ്ങനെ.

മോസ്‌കോയിലെ സ്‌റ്റേഡിയത്തില്‍ 4.89 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് യെലേന ഇസിന്‍ബയേവ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയത്. ബയേവയുടെ ഈ സീസണിലെ ഏറ്റവും മികച്ച ഉയരമാണിത്. ലോകറെക്കോര്‍ഡായ 5.07 മീറ്ററിനായി ശ്രമം നടത്തിയെങ്കിലും അത് സാധ്യമാക്കാന്‍ ബയേവയ്ക്ക് കഴിഞ്ഞില്ല. 4.82 മീറ്ററോടെ അമേരിക്കയുടെ ജെന്നിഫര്‍ സുഹര്‍ വെള്ളി നേടി.

isinbayeva

രണ്ട് ഒളിമ്പിക്‌സ് സ്വര്‍ണങ്ങള്‍ നിറം പകരുന്നതാണ് റഷ്യയുടെ ഈ ഗ്ലാമര്‍ താരത്തിന്റെ കരിയര്‍. ദേശീയമീറ്റില്‍ ആദ്യസ്വര്‍ണം നേടിയ അതേ സ്റ്റേഡിയത്തില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണത്തോടെ ഇസിന്‍ വിട പറയുന്നതായാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. 31 കാരിയായ ബയേവ രണ്ട് വര്‍ഷത്തിനിടെ നേടുന്ന പ്രധാന കീരിടം കൂടിയാണിത്.

2009 ല്‍ ഇസിന്‍ബയേ ചാടിക്കടന്ന 5.06 മീറ്ററാണ് പോള്‍വാള്‍ട്ടിലെ ലോകറെക്കോര്‍ഡ്. 2005 മുതല്‍ 2009 വരെ ലോകചാമ്പ്യനായിരുന്നു. അഞ്ചാം വയസ്സില്‍ ജിംനാസ്റ്റിക്കിലൂടെ കായികരംഗത്തെത്തിയ ബയേവ കളംമാറ്റിച്ചവിട്ടുകയായിരുന്നു. കയറ്റിറക്കങ്ങള്‍ ഏറെ കണ്ട കരിയറിനൊടുവില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണത്തോടെയാണ് മുപ്പത്തൊന്നാം വയസ്സില്‍ ഇസിന്‍ വിടവാങ്ങല്‍ പ്രഖ്യാപനം നടത്തുന്നത്.

Story first published: Wednesday, August 14, 2013, 10:10 [IST]
Other articles published on Aug 14, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+