Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് സ്വീഡനെ തോല്‍പ്പിച്ചു

Johnterry
ലണ്ടന്‍: ലോകചാംപ്യന്മാരായ സ്‌പെയിനിനു പിറകെ സ്വീഡനെതിരേയുള്ള അന്താരാഷ്ട്ര സൗഹൃദമല്‍സരത്തിലും ഇംഗ്ലണ്ടിനു വിജയം. 1968നുശേഷം ഇംഗ്ലണ്ട് ആദ്യമായാണ് സ്വീഡിഷ് പടയെ തോല്‍പ്പിക്കുന്നത്.

വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിന്റെ 22ാം മിനിറ്റില്‍ സെല്‍റ്റിക്കിന്റെ പ്രതിരോധഭടന്‍ ഡാനിയല്‍ മജ്‌സ്‌ട്രോവിക്കിന്റെ ഓണ്‍ ഗോളാണ് വിജയം സമ്മാനിച്ചത്. ഇംഗ്ലണ്ടിന്റെ 2000ാമത്തെ അന്താരാഷ്ട്രഗോള്‍ കൂടിയായിരുന്നു അത്.

ജോണ്‍ടെറി ഇംഗ്ലീഷ് നായകനായി തിരിച്ചെത്തി എന്ന പ്രത്യേകതയും മല്‍സരത്തിനുണ്ടായിരുന്നു. അതേ സമയം സമയം സാങ്കേതികപരമായി മല്‍സരം മികച്ചതായിരുന്നില്ലെന്ന അഭിപ്രായമാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ക്കുള്ളത്. എവര്‍ട്ടന്റെ ജാക് റോഡ്‌വെല്ലിനെയും ടോട്ടന്‍ഹാമിന്റെ കൈറ്റ് വാക്കറെയും പരീക്ഷിച്ച കോച്ച് ഫാബിയോ കാപെല്ലോയ്ക്ക് നിരാശപ്പെടേണ്ടി വന്നില്ല.

തീര്‍ത്തും ധീരമായ പരീക്ഷണമാണ് കാപ്പെല്ലോ നടത്തിയത്. സ്‌പെയിനിനെ തോല്‍പ്പിച്ച ടീമില്‍ നിന്ന് എട്ടുമാറ്റങ്ങളാണ് കോച്ച് വരുത്തിയത്. ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ട്, ഫില്‍ ജോണ്‍സ്, തിയോ വാല്‍ക്കോട്ട് എന്നിവരെ മാത്രമാണ് നിലനിര്‍ത്തിയത്. യൂറോ 2012നു മുന്നോടിയായി യുവതാരങ്ങളെ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണിത്.

Story first published: Wednesday, December 7, 2011, 14:46 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+