Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി മല്‍സരം, ടിക്കറ്റ് ബാക്കി

കൊല്‍ക്കത്ത: ലോകഫുട്‌ബോളിലെ താരരാജാക്കന്മാര്‍ ഇന്ത്യയില്‍ വിരുന്നിനെത്തുമ്പോള്‍ അതിന്റെ മുന്നൊരുക്കങ്ങള്‍ എങ്ങുമെത്താതെ ഇന്ത്യ പരുങ്ങുന്നു. അര്‍ജന്റീന-വെനിസ്വേല സൗഹൃദമല്‍സരത്തിനു വേദിയാവാന്‍ ഭാഗ്യം ലഭിച്ച കൊല്‍ക്കത്തയില്‍ ഇപ്പോഴും ടിക്കറ്റ് വില്‍പ്പന പൂര്‍ത്തിയായില്ല.

സെപ്തംബര്‍ രണ്ടിനു നടക്കുന്ന മല്‍സരത്തിനുള്ള 50 ശതമാനത്തില്‍ താഴെ ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്.
ലോകഫുട്‌ബോളറായ ലയണല്‍ മെസ്സിയുടെ കീഴില്‍ അര്‍ജന്റീന കളത്തിലിറങ്ങുന്നതിനാല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് മല്‍സരത്തെ കാണുന്നത്. പക്ഷേ, ടിക്കറ്റ് വില 700 മുതല്‍ 5120 വരെയായതിനാല്‍ സാധാരണക്കാര്‍ക്ക് മല്‍സരം കാണാന്‍ കഴിയില്ലെന്ന് സംസ്ഥാന കായിക മന്ത്രി മദന്‍ മിത്ര തന്നെ പരാതി പറഞ്ഞിട്ടുണ്ട്.

700 രൂപയ്ക്കുള്ള ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിച്ചതെന്ന് മല്‍സരത്തിന്റെ ചുമതലയുള്ള സെലിബ്രിറ്റി മാനേജ്‌മെന്റ് ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഭാസ്‌വര്‍ ഗോസ്വാമി അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന പ്രകാരം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ചെറിയ കുറവ് നല്‍കിയിട്ടുണ്ട്. മറ്റൊരു പ്രത്യേകത സൗജന്യമായി കളികാണാമെന്നു കരുതി ആരും സ്റ്റേഡിയത്തിന്റെ ഗേറ്റിലെത്തണ്ട. ബാക്കി ടിക്കറ്റുകള്‍ ഗേറ്റ് വില്‍പ്പനയിലൂടെ തീരുമെന്നു തന്നെയാണ് വിശ്വാസം.

Story first published: Wednesday, December 7, 2011, 14:43 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+