
സയിദ് റഹിം നബി ആദ്യ 27 മിനിറ്റിനുള്ളില്‍ നേടിയ മൂന്നു ഗോളുകള്‍ കൂടി കൂട്ടുകയാണെങ്കില്‍ സ്‌കോര്‍ ഇതിലും മെച്ചപ്പെട്ടതാവുമായിരുന്നു. മികച്ച മുന്നേറ്റം നടത്തി ലക്ഷ്യം നേടിയെങ്കിലും നബിയെ ഓഫ് സൈഡ് ട്രാപ്പില്‍ കുടുക്കുന്നതില്‍ ഭൂട്ടാന്‍ താരങ്ങള്‍ വിജയിച്ചു. 30ാം മിനിറ്റില്‍ മിരാന്‍ഡയുടെ കോര്‍ണര്‍ കിക്കിനെ മനോഹരമായ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച നബി തന്നെയാണ് ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചത്.
അഫ്ഗാനിസ്താനെതിരേയുള്ള മല്‍സരത്തില്‍ പുറത്തിരിക്കേണ്ടി വന്ന മിരാന്‍ഡ വിമര്‍ശകര്‍ക്കെല്ലാം ചുട്ടമറുപടി നല്‍കികൊണ്ട് സൂപ്പര്‍ പ്രകടനമാണ് കാഴ്ചവച്ചത്. 44ാം 58ാം മിനിറ്റില്‍ ഡെംപോ മിഡ്ഫീല്‍ഡര്‍ ലക്ഷ്യം കണ്ടു. 69ാം മിനിറ്റിലും 84ാം മിനിറ്റിലും സുനില്‍ ഛെത്രി നേടിയ രണ്ടു ഗോളുകള്‍ക്കും പിന്നിലും മിരാന്‍ഡയുണ്ടായിരുന്നു.
ഫിഫ റാങ്കിങില്‍ 198ാം സ്ഥാനത്തുള്ള ഭൂട്ടാന്‍ ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയോട് 3-0ന് തോറ്റിരുന്നു. അഫ്ഗാനിസ്താനോട് ഇന്ത്യ 1-1ന് സമനില വഴങ്ങിയിരുന്നു.