Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക അത്‌ലറ്റിക്‌സില്‍ ഒന്നുമല്ലാത്ത ഇന്ത്യ

മോസ്കോ:ലോക അത്‌ലറ്റിക് ഭൂപടത്തില്‍ ഒരു നേരിയ പൊട്ടിന്റെ സ്ഥാനം പോലും ലഭിക്കാതെ നമ്മുടെ മാതൃരാജ്യം കേഴുന്ന കാഴ്ചയാണ് മോസ്‌കോയില്‍ കണ്ടത്. 120 കോടിയോളം ജനങ്ങളില്‍ നിന്ന് ഒരു ലോകോത്തര അത്‌ലറ്റിനെ സൃഷ്ടിക്കാന്‍ ആകാത്ത പാപഭാരം നമ്മുടെ മേല്‍ എപ്പോഴഉം ഉണ്ടായിരിക്കണം എന്ന് നിര്‍ബന്ധമുണ്ടോ?

വലിയ പ്രതീക്ഷകളുമായി മോസ്‌കോയിലേക്ക് വിമാനം കയറിയ ഇന്ത്യന്‍ ടീമിന് ഒരു മെഡല്‍ പോലും ലഭിക്കാതെ തിരിച്ചുപോരേണ്ട ഗതികേടാണ്. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ജമൈക്ക പോലുള്ള രാജ്യങ്ങള്‍ മെഡല്‍ക്കൊയ്ത്ത് നടത്തുമ്പോള്‍ അടുത്ത ലോക ശക്തിയാകാന്‍ കാത്തിരിക്കുന്ന നമ്മള്‍ മെഡല്‍ പട്ടികയില്‍ പോലും ഇടം നേടുന്നില്ല.

Renjith Maheswary

രഞ്ജിത്ത് മഹേശ്വരിയും വികാസ് ഗൗഡയും കെടി ഇര്‍ഫാനും റിലേയിലെ താരങ്ങളും നടത്തക്കാരും നടത്തക്കാരികളും അടക്കം 15 പേരാണ് ഇത്തവണ ലോക അത്‌ലറ്റിക് മീറ്റിനായി വണ്ടി കയറിയത്. പക്ഷേ മികവുറ്റ പ്രകടനം കൊണ്ട് രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ ആര്‍ക്കുമായില്ല.

വലിയ മെഡല്‍ പ്രതീക്ഷയുമായാണ് ഒളിമ്പ്യന്‍ കെടി ഇര്‍ഫാന്‍ മോസ്‌കോയിലെ ട്രാക്കില്‍ നടക്കാന്‍ പോയത്. പക്ഷേ പാതിവഴി പിന്നിടുമ്പോഴും ആറാം സ്ഥാനത്ത് മാത്രമെത്തിയ ഇര്‍ഫാന്‍ അയോഗ്യനാക്കപ്പെട്ടു. ഡിസ്‌കസ് ത്രോയിലെ പ്രതീക്ഷയായിരുന്നു അമേരിക്കന്‍ ഇന്ത്യക്കാരന്‍ വികാസ് ഗൗഡക്കും ഇന്ത്യക്ക് വേണ്ടി അക്കൗണ്ട് തുറക്കാനായില്ല. ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ട്രിപ്പിള്‍ ജമ്പിലെ മലയാളി പ്രതീക്ഷയായ രഞ്ജിത്ത മഹേശ്വരിയും ഫൈനല്‍ കാണാതെ പോന്നു. യോഗ്യതാ റൗണ്ടില്‍ 16.63 മീറ്റര്‍ ചാടിയ രഞ്ജിത്ത് ആറാം സ്ഥാനക്കാരനായിരുന്നു. എന്നാല്‍ ഇതേ ദൂരം ചാടിയെത്തിയ ഫ്രഞ്ച് താരത്തിന് ഫൈനലിലേക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. യോഗ്യത റൗണ്ടിലെ മറ്റ് പ്രകടങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതില്‍ പ്രതിഷേധിച്ച് രഞ്ജിത്ത് മഹേശ്വരി അത്‌ലറ്റിക് ഫെഡറേഷന് പരാതി നല്‍കിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല.

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ മിന്നും പ്രകടം കാഴ്ചവച്ച വലിത റിലേ ടീമിനും ഫൈനലിലെത്താന്‍ കഴിഞ്ഞില്ല. യോഗ്യത മത്സരത്തില്‍ ഏറ്റവും ഒടുവിലായാണ് ഇന്ത്യന്‍ റിലേ ടീം ഫിനിഷ് ചെയ്തത്. നടത്ത മത്സരത്തില്‍ വലിയൊരു സംഘവുമായാണ് പോയതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രകടനം പോലും ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് ഉണ്ടായില്ല.

50 കിലോമീറ്റര്‍ റേസ് വാക്കില്‍ അന്ത്യന്‍ താരം ബസന്ത ബഹാദുര്‍ റാണ 33-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മറ്റൊരു അത്‌ലറ്റ് ആയ സന്ദീപ് കുമാര്‍ അയോഗ്യനാക്കപ്പെടുകയുംചെയ്തു. വനിതകളുടെ 20 കിലോമീറ്റര്‍ റേസ് വാക്കില്‍ ഇന്ത്യുടെ ഖുസ്ബീര്‍ കൗര്‍ 39-ാമതായാണ് ഫിനിഷ് ചെയ്തത്. വനിത കളുടെ 2000 മീറ്റര്‍ സ്റ്റാപ്പിള്‍ ചേസില്‍ സുധ സിങിന് ഫൈനല്‍ യോഗ്യത പോലും നേടാനായില്ല.

പുരുഷന്‍മാരുടെ 20 കിലോമീറ്റര്‍ റേസ് വാക്കിലും നിരാശ തന്നെയായിരുന്നു ഫലം. ഗുര്‍മീത് സിങും ചന്ദന്‍ സിങും 33ഉം 34 ഉം സ്ഥാനങ്ങള്‍ ആണ് നേടിയത്. ചുരുക്കിപ്പറഞ്ഞാല്‍ പുറത്ത് പറയാന്‍ കൊള്ളാവുന്ന പ്രകടനം കാഴ്ചവച്ചത് ഡിസ്‌കസ് ത്രോയില്‍ ഏഴാം സ്ഥാനത്തെത്തിയ വികാസ് ഗൗഡ മാത്രമാണെന്നര്‍ത്ഥം.

Story first published: Sunday, August 18, 2013, 17:56 [IST]
Other articles published on Aug 18, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+