വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐബിഎല്‍; അവാധേ വാരിയേഴ്‌സിന്‌ ലീഡ്‌

By Super
Awadhe warriors
ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്‌ വെങ്കല മെഡല ജേതാവ്‌ P V സിന്ധുവുന്റെയും K ശ്രീകാന്തിന്റെയും മികവില്‍ അവാധേ വാരിയേഴ്‌സിന്‌ കൃഷ്‌ ഡെല്‍ഹി സ്‌മാഷേഴ്‌സിനെതിരെ 2-1 ന്റെ ലീഡ്‌.

ശിവ ഛത്രപതി സ്‌പോര്‍ട്‌സ്‌ കോപ്ലംക്‌സില്‍ നടന്ന പുരുഷ സിംഗിള്‍സില്‍, തായ്‌ലാന്റ്‌ ഗ്രാന്റ്‌ പ്രിക്‌സ്‌ സ്വര്‍ണ്ണ മെഡല്‍ ജേതാവു കൂടിയ അവാധേയുടെ ശീകാന്ത്‌ ദില്ലിയുടെ സായ്‌ പ്രനീതിനെ 21-14 21-9 നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ തോല്‍പ്പിച്ച്‌ (1-0) ലീഡ്‌ നേടി. അടുത്ത മത്സരത്തില്‍ വനിത സിഗിംള്‍സില്‍ സിന്ധു അരുന്ധതി പന്താവണെ 21-16 21-17 തോല്‍പ്പിച്ച്‌ അവാധേയുടെ ലീഡ്‌ (2-0) ഉയര്‍ത്തി. അവസാന മത്സരത്തില്‍ പുരുഷ ഡബിള്‍സില്‍ മലേഷ്യയുടെ ലോക നാലാം നമ്പര്‍ ജോഡികളായ കീന്‍ കീറ്റ്‌ കൂവും ബൂണ്‍ ഹോയേങ്ങ്‌ താനും കൃഷ്‌ ഡെല്‍ഹി സ്‌മാഷേഴ്‌സിന്‌ വേണ്ടി അവാധേ വാരായേഴ്‌സിന്റെ മര്‍ക്കിസ്‌ കിഡോ- മത്യാസ്‌ ബൊയെ സഖ്യത്തെ 21-16 21-19 ന്‌ തോല്‍പ്പിച്ച്‌ ടൂര്‍ണമെന്റിലെ ഡല്‍ഹിയുടെ പ്രതീക്ഷ നിലനിര്‍ത്തി.

ഗോപി ചന്ദ്‌ അക്കാദമിയിലെ ഒരുമിച്ചുള്ള പരിശീലനം സായിയുടെ നീക്കങ്ങളെ മുന്‍കൂട്ടി കാണാന്‍ സഹായിച്ചുവെന്നും ഈ മത്സരം താന്‍ പ്രതീക്ഷിച്ചിരുന്നതിനാല്‍ വേണ്ട തയ്യാറെടുപ്പുകള്‍ എടുത്തിരുന്നുവെന്നും മത്സരശേഷം ശ്രീകാന്ത്‌ പറഞ്ഞു. രണ്ടാം മത്സരത്തില്‍ തുടക്കത്തില്‍ ഡെല്‍ഹിയുടെ അരുന്ധതി സിന്ധുവിനെതിരെ 7-4 ന്‌ ലീഡ്‌ ചെയ്‌തുവെങ്കിലും എന്നാല്‍ അവാധേ താരം ശക്തമായി തിരിച്ച്‌ വന്ന്‌ മത്സരം സ്വന്തമാക്കുകയായിരുന്നു.

Story first published: Friday, August 23, 2013, 12:34 [IST]
Other articles published on Aug 23, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X