Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐലീഗ്: ചിരാഗിന് തിരിച്ചടി

I league
കൊല്‍ക്കത്ത: ഐലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പ്രയാഗ് യുനൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് ചിരാഗ് യുനൈറ്റഡിനെ തോല്‍പ്പിച്ചു. കൊല്‍ക്കത്ത സാള്‍ട്ട് ലെയ്ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14ാം മിനിറ്റില്‍ കെയ്ന്‍ വിന്‍സെന്റാണ് പ്രയാഗിനുവേണ്ടി വിജയ ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ കരുത്തരായ മോഹന്‍ബഗാനെ സ്‌പോട്ടിങ് ക്ലബ്ബ് 2-1ന് അട്ടിമറിച്ചു. കെയ്ത ബൗബാകറും ഒഗ്ബാ കാലുവും വിജയികള്‍ക്കുവേണ്ടി വലകുലുക്കിയപ്പോള്‍ ബഗാന്റെ ആശ്വാസഗോള്‍ രാകേഷ് മാസിഹ് സ്വന്തം പേരിലെഴുതി.

കളിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ആധിപത്യം നിലനിര്‍ത്താന്‍ സ്‌പോട്ടിങ് ക്ലബ്ബിനു സാധിച്ചു. 65ാം മിനിറ്റില്‍ കെയ്ത ബൗബാകര്‍ ലക്ഷ്യം കണ്ടു. ആന്റണിയുടെ കോര്‍ണര്‍കിക്കിന് ബഗാന്റെ പ്രതിരോധനിരയ്ക്കു മുകളിലൂടെ തലവെച്ചുകൊടുത്ത സ്‌പോട്ടിങ് താരത്തിന് പിഴച്ചില്ല. എന്നാല്‍ രാകേഷ് മാസികയുടെ ഇടംകാലന്‍ ഷോട്ട് ബഗാനെ സമനിലയിലെത്തിച്ചു. 80ാം മിനിറ്റില്‍ ആന്റണിയുടെ കോര്‍ണര്‍ നിന്നാണ് നൈജീരിയന്‍ മിഡ്ഫീല്‍ഡര്‍ ഓഗ്ബ കാലു വിജയഗോള്‍ നേടിയത്.
ശനിയാഴ്ച നടക്കുന്ന മല്‍സരത്തില്‍ കൊല്‍ക്കത്തന്‍ ക്ലബ്ബായ ഈസ്റ്റ്ബംഗാള്‍ എച്ച് എ എല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ നേരിടും.

Story first published: Friday, January 20, 2012, 11:09 [IST]
Other articles published on Jan 20, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+