വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോഹന്‍ബഗാന്‍ കോച്ച് രാജിവെച്ചു

Mohan Bagan
മോഹന്‍ബഗാന്‍ പരീശലകന്‍ സന്തോഷ് കശ്യപ് രാജിവെച്ചു. ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് കോച്ച് രാജിവെച്ചതായി ടീം മാനേജ്‌മെന്റ് പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ ജൂണിലാണ് മുന്‍ എയര്‍ഇന്ത്യ കോച്ച് കൊല്‍ക്കത്ത ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റത്.

കഴിഞ്ഞ മൂന്നു സിസണുകള്‍ പരിഗണിക്കുകയാണെങ്കില്‍ അര ഡസനോളം പരിശീലകരെയാണ് ബഗാന്‍ പരീക്ഷീച്ചത്. കശ്യപ് ചുമതലയേറ്റെടുത്തതിനു പിറകെയെത്തിയ ഫെഡറേഷന്‍ കപ്പ് മത്സരങ്ങളില്‍ നിന്നും തുടക്കത്തില്‍ തന്നെ പുറത്തായി. ഐലീഗിലാണെങ്കില്‍ തോല്‍വികളുടെ ഘോഷയാത്രതന്നെയായിരുന്നു.

കഴിഞ്ഞ സീസണില്‍ ക്ലബ്ബിന്റെ ഇംഗ്ലീഷ് കോച്ചായിരുന്ന സ്റ്റീവ് ഡാര്‍ബിയും ഇതുപോലെ രാജിവെച്ചൊഴിയുകയായിരുന്നു. വെള്ളിയാഴ്ച യുനൈറ്റഡ് സോക്കറിനെതിരേയുള്ള മത്സരത്തില്‍ 2-1ന് തോറ്റതോടെ ആരാധകര്‍ അക്രമാസക്തരായിരുന്നു. ഗ്രൗണ്ടിലേക്ക് വാട്ടര്‍ബോട്ടിലുകളും കടലാസുകളും വലിച്ചെറിഞ്ഞ ഇവര്‍ സ്റ്റേഡിയത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഒട്ടേറെ വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

Story first published: Sunday, October 14, 2012, 10:57 [IST]
Other articles published on Oct 14, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X