Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈസ്റ്റ്ബംഗാളിന് നിര്‍ണായക പോരാട്ടം

I league
കൊല്‍ക്കത്ത: ഐലീഗ് പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ്ബംഗാളിന് ചൊവ്വാഴ്ച നിര്‍ണായക പോരാട്ടം. കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തില്‍ പ്രയാഗ് യുനൈറ്റഡിനെതിരേ വിജയം നേടാനായാല്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള ഡെംപോയ്‌ക്കൊപ്പമെത്താനാവും.

17 മത്സരങ്ങളില്‍ നിന്ന് 12 വിജയവും ഒരു സമനിലയും നാലു തോല്‍വിയുമായി ഡെംപോയ്ക്ക് 37 പോയിന്റും ഇത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 10 വിജയവും നാലു സമനിലയും മൂന്നു തോല്‍വിയുമായി ഈസ്റ്റ്ബംഗാളിന് 34 പോയിന്റുമാണുള്ളത്. 29 പോയിന്റുള്ള പ്രയാഗ് യുനൈറ്റഡ് ആറാം സ്ഥാനത്താണ്.

സസ്‌പെന്‍ഷനിലായതിനാല്‍ സുശാന്ത് മാത്യുവിനെ കൂടാതെയാണ് കൊല്‍ക്കത്തന്‍ ടീം കളത്തിലിറങ്ങുക. പരിക്കിന്റെ പിടിയിലായ റോബിന്‍ സിങ്, റോബര്‍ട്ട് ലാല്‍താല്‍മ, നയോബസിങ്, നിര്‍മല്‍ ഛെത്രി എന്നിവര്‍ കളിക്കാനുള്ള സാധ്യത കുറവാണ്.

തൊട്ടുമുമ്പത്തെ റൗണ്ടില്‍ സ്‌പോട്ടിങ് ക്ലബ്ബ് ഗോവയെ 2-2ന് സമനിലയില്‍ പിടിക്കുകയും പതിനാറാം റൗണ്ടില്‍ മോഹന്‍ബഗാനെ അട്ടിമറിക്കുകയും ചെയ്ത പ്രയാഗ് യുനൈറ്റഡിനെ എഴുതിതള്ളാനാവില്ല. മറ്റൊരു മത്സരത്തില്‍ കേരളത്തില്‍ നിന്നുള്ള ചിരാഗ് യുനൈറ്റഡും മോഹന്‍ബഗാനും ഇന്നേറ്റുമുട്ടും. കൊച്ചിയാണ് മത്സരത്തിന്റെ വേദി. ഈസ്റ്റ്ബംഗാള്‍, പ്രയാഗ് യുനൈറ്റഡ്, മോഹന്‍ബഗാന്‍, ചിരാഗ് യുനൈറ്റഡ്.

Story first published: Tuesday, January 31, 2012, 7:14 [IST]
Other articles published on Jan 31, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+