റോയ് ഹോഡ്‌സണ്‍ ഇംഗ്ലണ്ട് കോച്ചായേക്കും

സ്വിറ്റ്‌സര്‍ലാന്‍ഡിന്റെയും യുഎഇയുടെയും ഫിന്‍ലാന്‍ഡിന്റെയും പരിശീലകനായിരുന്ന ഹോഡ്‌സണ്‍ സ്വീഡന്‍, ഇറ്റലി, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിരവധി ക്ലബ്ബുകളുടെ അമരത്തുണ്ടായിരുന്നു.
1947ല്‍ ക്ലോയ്‌ഡോണിലാണ് ഹോഡ്‌സണ്‍ ജനിച്ചത്. സ്വീഡിഷ് ക്ലബ്ബായ ഹാംസ്റ്റാഡിന്റെ പരിശീലകനായി 1976ല്‍ ചുമതലയേറ്റെടുത്തതിനുശേഷം പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1990ല്‍ ഇന്റര്‍മിലാന്റെ പരിശീലകനായി തിളങ്ങി. 1994ല്‍ സ്വിറ്റ്‌സര്‍ലാന്റിനെ ലോകകപ്പ് മത്സരങ്ങള്‍ക്കൊരുക്കിയത് ഹോഡ്‌സണായിരുന്നു. 2002 മുതല്‍ 2004 വരെ യുഎഇയിലും 2005 മുതല്‍ 2007 വരെ ഫിന്‍ലാന്‍ഡിലും പ്രവര്‍ത്തിച്ചു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പരിഗണിക്കുകയാണെങ്കില്‍ ബ്ലാക്ക്‌ബേണ്‍, ഫുള്‍ഹാം, ലിവര്‍പൂള്‍ ക്ലബ്ബുകളില്‍ മാനേജരായിരുന്നിട്ടുണ്ട്. 2011 ഫെബ്രുവരിയിലാണ് വെസ്റ്റ്‌ബ്രോമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഫാബിയോ കപ്പെല്ലോ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ ആളെ കണ്ടെത്തേണ്ടി വന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications