Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോയുടെ ഗോളില്‍ മാഡ്രിഡ് ചെല്‍സിയെ വീഴ്ത്തി

മിയാമി:ചാംപ്യന്‍സ് കപ്പിനു മുന്നോടിയായി സംഘടിപ്പിച്ച ഗിന്നസ് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ റയല്‍ മാഡ്രിഡിനു തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ രണ്ട് അടിപൊളി ഗോളിന്റെ മികവില്‍ പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സിയെ സ്പാനിഷ് ടീം 3-1ന് കീഴടക്കി.

മാഡ്രിഡ് വിട്ട ജോസ് മൊറിഞ്ഞോ ചെല്‍സിയില്‍ ചേക്കേറിയതിനാല്‍ മത്സരത്തെ ഏറെ കൗതുകത്തോടെയാണ് ആരാധകര്‍ വീക്ഷിച്ചത്. മിയാമിയിലെ സണ്‍ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മാഴ്‌സെലോയാണ് മാഡ്രിഡിനു വേണ്ടി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ രണ്ടുമിനിറ്റിനുള്ളില്‍ ബ്രസീല്‍ താരം റമിറസിലൂടെ ചെല്‍സി തിരിച്ചടിച്ചു.

Guiness Football Cup

31ാം മിനിറ്റില്‍ ട്രേഡ്മാര്‍ക്ക് ഫ്രീകിക്കിലൂടെയും 12 മിനിറ്റിനുശേഷം കൃത്യതയാര്‍ന്ന ഒരു ഹെഡ്ഡറിലൂടെയും റൊണാള്‍ഡോ ടീമിന്റെ വിജയം ഉറപ്പാക്കി. മിലാന്‍, എവര്‍ട്ടന്‍, ഇന്റര്‍മിലാന്‍, യുവന്റസ്, ലാ ഗാലക്‌സി, വലന്‍സിയ, റയല്‍ മാഡ്രിഡ്, ചെല്‍സി തുടങ്ങിയ ടീമുകളാണ് ടൂര്‍ണമെന്റിലുള്ളത്.

റൊണാള്‍ഡോ മികച്ച താരമാണ്. അദ്ദേഹം ഗോളടിയ്ക്കുന്നുവെന്നത് വാര്‍ത്തയല്ല. ഗോളടിച്ചില്ലെങ്കിലാണ് വാര്‍ത്ത-മത്സരശേഷം നീലപ്പടയുടെ പരിശീലകന്‍ ജോസ് മൊറിഞ്ഞോ അഭിപ്രായപ്പെട്ടു. റയല്‍ മാഡ്രിഡിന്റെ പുതിയ പരിശീലകന്‍ കാര്‍ലോ അന്‍സെലോട്ടി നേരത്തെ ചെല്‍സിയുടെ പരിശീലകനായിരുന്നു.

Story first published: Thursday, August 8, 2013, 12:15 [IST]
Other articles published on Aug 8, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+