
തകര്‍ത്തു പെയ്ത മഴയെപ്പോലും തകര്‍ക്കുന്ന മത്സരത്തിനൊടുവിലാണ് ജര്‍മ്മനി വിജയം പിടിച്ചെടുത്തത്. ജര്‍മനിക്കു വേണ്ടി തോമസ് മുള്ളര്‍ (17ാം മിനിറ്റ്), മാര്‍സല്‍ യാന്‍സന്‍ (55), സാമി ഖെദിറ (81) എന്നിവരും യുറഗ്വായ്ക്കു വേണ്ടി എഡിന്‍സന്‍ കവാനി (27), ഡിയേഗോ ഫോര്‍ലാന്‍ (51) എന്നിവരും ഗോളുകള്‍ നേടി.
ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോഗോള്‍ വീതമടിച്ച് സമനിലയിലായിരുന്നു. തോമസ് മുള്ളര്‍ പതിനെട്ടാം മിനിറ്റില്‍ നേടിയ ഗോള്‍ ജര്‍മ്മനിയെ മുന്നിലെത്തിച്ചു. ക്യാപ്റ്റന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ ബോക്‌സിനു പുറത്തുനിന്ന് തൊടുത്ത ഷോട്ട് പിടിയിലൊതുക്കാന്‍ ഗോളി മുസ്‌ലേരയ്ക്കായില്ല. ബോക്‌സിനകത്ത് ഓണ്‍സൈഡായിരുന്ന മുള്ളര്‍ ഓടിയെത്തി പന്ത് പോസ്റ്റിന്റെ വലതുഭാഗത്തേക്ക് തട്ടിയിട്ടു. ലോകകപ്പില്‍ യുവതാരത്തിന്റെ അഞ്ചാം ഗോള്‍.
പത്തു മിനിറ്റിനുള്ളില്‍ സ്‍ട്രൈക്കര്‍ എഡിസന്‍ കവാനി ഉറുഗ്വായ്ക്കുവേണ്ടി ഗോള്‍ മടക്കി. സുവാരസില്‍ നിന്നു ലഭിച്ച പന്ത് ജര്‍മന്‍ പ്രതിരോധ നിരയെ കബളിപ്പിച്ച് കവാനി ഗോളടിച്ചു.
മിഡ്ഫീല്‍ഡര്‍ എജഡിയോ അരിവാലോയും ഫോര്‍ലാനുമാണ് ഉറുഗ്വായ്‌യുടെ രണ്ടാം ഗോളിന്റെ ശില്‍പികള്‍. ജര്‍മന്‍ പ്രതിരോധത്തെ മറികടന്ന് അരിവാലോ ബോക്‌സിലേക്കു മറിച്ചു കൊടുത്ത ക്രോസ് സ്വീകരിച്ച ഫോര്‍ലാന്റെ തകര്‍പ്പന്‍ വോളി വലയിലെത്തുകയായിരുന്നു (21). മിനിറ്റുകള്‍ക്കകം യാന്‍സന്‍ ജര്‍മനിക്കു സമനില നേടി (22).
വലതുമൂലയില്‍നിന്നെടുത്ത കോര്‍ണര്‍ കൂട്ടപ്പൊരിച്ചിലിനിടയില്‍ ഉറുഗ്വായ് ക്യാപ്റ്റന്‍ ഡിയേഗോ ലുഗാനോയുടെ കാലില്‍ത്തട്ടി ഉയര്‍ന്നപ്പോള്‍ ഖെദിറയുടെ ഹെഡര്‍ വലകുലുക്കി. അവസാന നിമിഷത്തില്‍ സമനില ഗോള്‍ കണ്ടെത്താനുള്ള ഉറുഗ്വായ്്‌യുടെ അവസരം തലനാരിഴയ്ക്ക് നഷ്ടപ്പെടുകയായിരുന്നു. ഫോര്‍ലാന്റെ ഫ്രീകിക്ക് ക്രോസ് ബാറില്‍ത്തട്ടി തെറിച്ചു.
ലോകകപ്പിലെ ഗോള്‍വേട്ടയില്‍ ബ്രസീല്‍ താരം റൊണാള്‍ഡോയുടെ റെക്കോഡ് തകര്‍ക്കാന്‍ കഴിയുമായിരുന്ന മിറോസ്ലാവ് ക്ലോസെയെ ബഞ്ചിലിരുത്തിയാണ് ജര്‍മനി ഇറങ്ങിയത്. പനി ബാധിച്ച ക്യാപ്റ്റന്‍ ഫിലിപ് ലാമിനു പകരം ഷ്വെയന്‍സ്റ്റീഗറാണ് ജര്‍മ്മനിയെ നയിച്ചത്.