
40ലേറെ തവണ ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞ മത്‌സുദ 2002ലെ ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. ഇത്രയും ചെറിയ പ്രായത്തില്‍ ഒരാള്‍ നമ്മെ വിട്ടുപോവുന്നത് വലിയൊരു ഷോക്ക് തന്നെയാണ്. പ്രത്യേകിച്ചും നമുക്ക് കൂടുതല്‍ പ്രിയപ്പെട്ടവരാകുമ്പോള്‍- മുന്‍ ദേശീയ ടീം കോച്ചും മത്‌സുദയ്ക്ക് ആദ്യമായി ദേശീയടീമിലേക്ക് അവസരം നല്‍കുകയും ചെയ്ത ഫിലിപ് ട്രോസിയെര്‍ പറഞ്ഞു.
ജപ്പാനിലെ ശക്തമായ ചൂടും ഹൃദയസ്തംഭനത്തിലേക്ക് നയിച്ചിരിക്കാമെന്ന് മെഡിക്കല്‍ സംഘം അഭിപ്രായപ്പെട്ടു. ഹീറ്റ് സ്‌ട്രോക്ക് മൂലം രണ്ടു മാസത്തിനുള്ളില്‍ 43 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
യോക്കോഹാമ എഫ് മാരിനോസിനുവേണ്ടി 385 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള മത്‌സുദ രണ്ടു തവണ ദേശീയ ലീഗ് കിരീടം നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.