ലണ്ടന്‍: യൂറോ 2012 മല്‍രസത്തിനിറങ്ങുന്ന ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമില്‍ നിന്നും പരിചയ സമ്പന്നരായ റിയോ ഫെര്‍ഡിനാന്‍ഡും സ്റ്റീവന്‍ ജെറാര്‍ഡും പുറത്ത്.
യോഗ്യത നേടാന്‍ വെള്ളിയാഴ്ച മോണ്ടിനെഗ്രോയ്‌ക്കെതിരേ നടക്കുന്ന മല്‍സരത്തില്‍ ഒരു സമനില മാത്രം മതിയെന്നതിനാല്‍ കോച്ച് ഫാബിയോ കാപെല്ലോ ഇരുവരെയും ഒഴിവാക്കുകയായിരുന്നു.
ജെര്‍മെയ്ന്‍ ഡെഫോയ്ക്കും ജോലിയന്‍ ലെസ്‌ക്കോട്ടിനും ടീമില്‍ ഇടം ലഭിച്ചിട്ടില്ല. ബോബി സമോറയെയും സ്‌കോട്ട് കാഴ്‌സനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഡാനി വെല്‍ബെക്കിനെയും ടോട്ടന്‍ ഹാമിന്റെ കൈയ്ല്‍ വോക്കറും 24 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടീം: സ്‌കോട്ട് കാള്‍സണ്‍, ജോ ഹാര്‍ട്ട്, ഡേവിഡ് സ്‌റ്റോക്കേഡ്(ഗോള്‍കീപ്പര്‍മാര്‍), ലെയ്ട്ടന്‍ ബെയ്ന്‍, ഗാരി കാഹില്‍, ആഷ്‌ലി കോള്‍, ഫില്‍ ജാഗില്‍ക്ക, ഫില്‍ ജോണ്‍, മൈക്ക റിച്ചാര്‍ഡ്‌സ്, ജോണ്‍ ടെറി, കൈയ്ല്‍ വോക്കര്‍(ഡിഫന്റര്‍മാര്‍).
ജെരത് ബാരി, സ്റ്റുവാര്‍ട്ട് ഡൗണിങ്, ആദം ജോണ്‍സ്, ഫ്രാങ്ക് ലാംപാര്‍ഡ്, ജെയിംസ് മില്‍നര്‍, സ്‌കോട്ട് പാര്‍കര്‍, തിയോ വാല്‍ക്കോട്ട്, ആഷ്‌ലി യങ്(മിഡ്ഫീല്‍ഡര്‍മാര്‍).
ഡാരെന്‍ ബെന്റ്, ആന്‍ഡി കരോള്‍, വെയ്ന്‍ റൂണി, ഡാനി വെല്‍ബാക്, ബോബി സമോറ.