Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോ ജനുവരി 15ന് ഇന്ത്യയില്‍

Ronaldo
ദില്ലി: പെലെയ്ക്കും മറഡോണയ്ക്കും ലയണല്‍ മെസ്സിക്കും പിറകെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇന്ത്യയിലെത്തുന്നു. സിക്കിം ഭൂകമ്പ ദുരിതബാധിതരെ സഹായിക്കുന്നതിനായി സംഘടിപ്പിക്കുന്ന പ്രദര്‍ശനമല്‍സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് മൂന്നു തവണ ലോകഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരമെത്തുന്നത്. ജനുവരി 15ന് കൊല്‍ക്കത്തയിലാണ് മല്‍സരം.

മുന്‍ ഇന്ത്യന്‍ നായകന്‍ ബെയ്ച്ചുങ് ബൂട്ടിയയാണ് ഈ പ്രദര്‍ശനമല്‍സരത്തിനു പിറകില്‍. ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന മല്‍സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണിയും മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും നിരവധി ബോളിവുഡ് താരങ്ങളും പങ്കെടുക്കും.

ലഭിക്കുന്ന പണത്തില്‍ ഒരു ഭാഗം പഴയ കളിക്കാരുടെ ക്ഷേമത്തിനായി വിനിയോഗിക്കാനും പദ്ധതിയുണ്ട്. ഭൂകമ്പ ദുരിതബാധിതരെയും മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ താരങ്ങളെയും സഹായിക്കുന്നതിനുവേണ്ടിയാണ് മല്‍സരം. ജോണ്‍ എബ്രഹാം, രണ്‍ബീര്‍ കപൂര്‍ എന്നിവരോട് ഇക്കാര്യം സംസാരിച്ചു കഴിഞ്ഞു. മഹേന്ദ്രസിങ് ധോണി, സൗരവ് ഗാംഗുലി എന്നിവരുമായും ബന്ധപ്പെടണം-പിടിഐ വാര്‍ത്താഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ ബെയ്ച്ചുങ് ബൂട്ടിയ അറിയിച്ചു.

മുന്‍ ബ്രസീല്‍ താരം കഫു, ഫ്രാന്‍സില്‍ നിന്നുള്ള മാര്‍സല്‍ ഡെസല്ലി, ഇറ്റലിയില്‍ നിന്നുള്ള പൗളോ മാള്‍ഡീനി, നെതര്‍ലാന്‍ഡില്‍ നിന്നുള്ള പാട്രിക് ക്ലെവര്‍ട്ട്, കാമറൂണിന്റെ സാമുവല്‍ എറ്റു എന്നിവരെ അണി നിരത്തിയ ഇന്റര്‍നാഷണല്‍ ഇലവനും സെലിബ്രിറ്റി ഇലവനും തമ്മിലായിരിക്കും മല്‍സരം. ഹോളണ്ടില്‍ നിന്നുള്ള റൂഡ് ഗുള്ളിറ്റായിരിക്കും അന്താരാഷ്ട്ര ഇലവന്റെ പരിശീലകനാവുക. സ്വപ്‌നതുല്യമായ ഈ മല്‍സരത്തിന് പശ്ചിമബംഗാളിലെ ഫുട്‌ബോള്‍ ഫെഡറേഷന്‍ അനുമതി നല്‍കി കഴിഞ്ഞു.

Story first published: Wednesday, December 7, 2011, 14:46 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+