വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രീസിട്ട യന്ത്രം പോലെ കൊറിയ; ജയത്തോടെ അര്‍ജന്റീന

By Ajith Babu
English goalkeeper Robert Green gives chase to Clint Dempsey's shot after it glanced off his hands late in the first half of their World Cup opener on Saturday.
ജൊഹനാസ്ബര്‍ഗ്: ഗോളി റോബര്‍ട്ട് ഗ്രീനിന്റെ കൈപ്പിഴയ്ക്ക് ഇംഗ്ലണ്ട് വില കൊടുക്കേണ്ടി വന്നു. വിജയത്തുടക്കത്തോടെ ലോകകപ്പില്‍ അരങ്ങേറാനെത്തിയ ഇംഗ്ലണ്ടിന് അമേരിക്കയോട് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്ന യുഎസ് താരം ക്ലിന്റ് ഡെംപ്‌സിയുടെ ഷോട്ട് ഗ്രീനിന്റെ കൈയ്യില്‍ നിന്ന് വഴുതി ഗോള്‍ പോസ്റ്റിലേക്ക് കയറിയത് ഇംഗ്ലീഷ് ആരാധകര്‍ക്ക് വിശ്വസിയ്ക്കാനായില്ല. നാലാം മിനിറ്റില്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡിന്റെ ഗോളില്‍ മുന്നിലെത്തിയ ഇംഗ്ലണ്ടിനേറ്റ വന്‍തിരിച്ചടിയായിരുന്നു 41ാം മിനിറ്റില്‍ ഗ്രീന്‍ വഴങ്ങിയ ഗോള്‍.

ഇംഗ്ലണ്ടിന് സമനിലയോടെ തിരിച്ചടി നേരിട്ടപ്പോള്‍ അര്‍ജന്റീനയും ദക്ഷിണകൊറിയയും ലോകകപ്പില്‍ വിജയത്തോടെ തുടങ്ങി.

ആരാധകലക്ഷങ്ങള്‍ക്ക് ആവേശം പകര്‍ന്നാണ് നൈജീരിയക്കെതിരെ എതിരില്ലാത്ത ഒരു ഗോള്‍ വിജയം അര്‍ജന്റീന ആഘോഷിച്ചത്. ഏഴാം മിനിറ്റില്‍ ഗബ്രിയേല്‍ ഹെയ്ന്‍സിയാണ് മിന്നല്‍ ഹെഡ്ഢറിലൂടെ നൈജീരിയയുടെ ഗോള്‍ മുഖം ഭേദിച്ചത്.

ലാറ്റിനമേരിയ്ക്കന്‍ ഫുട്‌ബോളിന്റെ സൗന്ദര്യമുറ്റി നിന്ന് മത്സരത്തില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിയ്ക്ക് മാത്രം ആറോളം അവസരങ്ങളാണ് ലഭിച്ചത്. ഗോളി വിന്‍സെന്റ് എന്‍യിമയുടെ പ്രതിരോധമാണ് നൈജീരിയയെ വന്‍തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത്.

മുന്‍യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഗ്രീസിനെ എതിരില്ലാത്ത രണ്ടുഗോളിന് തകര്‍ത്ത ദക്ഷിണകൊറിയയാണ് രണ്ടാം ദിനത്തിലെ മികച്ച ജയം നേടിയത്.
ഏഴാം മിനിറ്റില്‍ ലീ ജുങ് സൂവും 52ാം മിനിറ്റില്‍ ക്യാപ്റ്റന്‍ പാര്‍ക് ജി സങുമാണ് കൊറിയയുടെ വിജയഗോളുകള്‍ നേടിയത്. പത്തൊന്‍പതാം ലോകകപ്പിലെ ആദ്യ വിജയമെന്ന നേട്ടവും സ്വന്തം രാജ്യത്തിനെ പുറത്തെ ആദ്യ ലോകകപ്പ് വിജയവും നേടിയാണ് ദക്ഷിണ കൊറിയ കളം വിട്ടത്.

Story first published: Friday, May 18, 2012, 13:44 [IST]
Other articles published on May 18, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X