രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. പരിശീലകനെന്ന നിലയില്‍ 46 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഈ 68കാരന് നേരത്തെ ആസ്ത്രേലിയന്‍ ഫുട്ബോള്‍ ഫെഡറേഷനുവേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യ ഇതുവരെ നിയമിച്ചതില്‍ വച്ചേറ്റവും വിലപ്പിടിപ്പുള്ള പരിശീലകനാണ് ഇദ്ദേഹം.
നെതര്‍ലാന്‍ഡ് യൂത്ത് ടീമിന്റെ പരിശീലകനായിരിക്കെ തന്നെ ദേശീയടീമിനെയും പരിശീലിപ്പിച്ച പാരമ്പര്യവും ബാനിനുണ്ട്. രാജ്യത്തെ മൊത്തം ടീമുകളുടെ നിയന്ത്രണം, അക്കാഡമികള്‍, ആസൂത്രണം എന്നിവയെല്ലാം തന്നെ ബാനിന്റെ നിയന്ത്രണത്തിലായിരിക്കും.
അധികപക്ഷവും ദേശീയ ടീമിന്റെ മുഖ്യപരിശീലക സ്ഥാനവും ഇദ്ദേഹത്തിനു കൈമാറാനാണ് സാധ്യത. റൊണാള്‍ഡോ, മാര്‍കോ വാന്ബാസ്റ്റണ്, ജൊഹാന്‍ നീസ്കെന്‍സ്, റോണാള്‍ഡ് ഡെ ബോള്‍, റോബിന് വാന്‍പേഴ്സി, ഡിര്‍ക് ക്യുയ്റ്റ് എന്നിവരെല്ലാം തന്നെ ബാനിനു കീഴില്‍ ഒരിക്കല്‍ പരിശീലനം നടത്തിയവരാണ്.