Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദുംഗ രാജിയ്‌ക്കൊരുങ്ങുന്നു

Dunga almost certain to quit
ബ്രസീലിയ: ഹോളണ്ടിനോട് പരാജയപ്പെട്ട് ലോകകപ്പില്‍ നിന്നും പുറത്തുപോയ ബ്രസീല്‍ ടീം പരിശീലകന്‍ കാര്‍ലോസ് ദുംഗ രാജിവെയ്ക്കുന്നതിന്റെ സൂചനകള്‍ നല്‍കി.

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. കളിയുടെ രണ്ടാം പകുതിയില്‍ ടീമിനു താളം തെറ്റി. ഹോളണ്ട് പോലെ നിലവാരമുള്ള ടീമിനെതിരേ 10 കളിക്കാരുമായി കളിക്കുക ബുദ്ധിമുട്ടാണ്.

1994ല്‍ ദുംഗയുടെ ക്യാപറ്റന്‍സിയിലാണു ബ്രസീല്‍ ലോകകപ്പ് നേടിയത്. ക്യാപ്റ്റനായും കളിക്കാരനായും ടീമിന് കപ്പു നേടിക്കൊടുകയെന്ന ദുംഗയുടെ മോഹങ്ങളാണ് ക്വാര്‍ട്ടര്‍ പരാജയത്തോടെ പൊലിഞ്ഞത്.

2006ലെ ലോകകപ്പ് പരാജയത്തിന് ശേഷമാണ് ബ്രസീല്‍ ടീമിന്റെ കോച്ചായി ദുംഗ സ്ഥാനമേറ്റെടുത്തത്. ലാറ്റിനമേരിക്കന്‍ ശൈലിയില്‍ നിന്നും വ്യതിചലിച്ച് വിജയം മാത്രം ലക്ഷ്യമാക്കിയുള്ള ദുംഗയുടെ തന്ത്രങ്ങള്‍ ഏറെ വിമര്‍ശിയ്ക്കപ്പെട്ടിരുന്നു.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+