ഇപിഎല്‍: ചെല്‍സിയ്ക്ക് തകര്‍പ്പന്‍ വിജയം

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഐവറികോസ്റ്റ് സ്‌െ്രെടക്കര്‍ ദിദിയര്‍ ദ്രോഗ്ബയുടെ ഹാട്രിക്കാണ് ചെല്‍സിക്ക് തകര്‍പ്പന്‍ തുടക്കമൊരുക്കിയത്.
ഫ്‌ലോറന്റ് മലൂഡ(2), ഫ്രാങ്ക് ലാംപാര്‍ഡ് എന്നിവരാണ് ദ്രോഗ്ബയ്‌ക്കൊപ്പം ചെല്‍സിയുടെ ഗോള്‍വേട്ട നടത്തിയത്. ആറാം മിനിട്ടില്‍ മലൂഡ ഗോള്‍ ചങ്ങല കൊരുത്തു. അവസാന ഗോളും മലൂഡയുടെ ബൂട്ടില്‍ നിന്നായിരുന്നു. ഇടവേളയില്‍ 20ന് മുന്നിലായിരുന്നു ചെല്‍സി.
നാല്‍പ്പത്തിയഞ്ചാം മിനിട്ടില്‍ 25വാര അകലെനിന്നുളള തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് ദ്രോഗ്ബ ഹാട്രിക്കിന് ആരംഭമിട്ടത്. 55, 68 മിനിട്ടുകളില്‍ക്കൂടി ദ്രോഗ്ബ
അതേസമയം 39 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയ ബ്ലാക്ക്പൂള്‍ മടങ്ങിവരവ് ഗംഭീരമാക്കി. ബ്ലാക്ക്പൂള്‍ 40ന് വിഗാന്‍ അത്‌ലറ്റിക്കിനെ പരാജയപ്പെടുത്തി. ലക്ഷ്യം കണ്ടപ്പോള്‍ ലീഗിലെ ആദ്യ ഹാട്രിക്കിന് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് സാക്ഷ്യം വഹിച്ചു.
മാര്‍ലന്‍ ഹെയര്‍വുഡ്(2),ഗാരീ ടൈലര്‍ ഫ്‌ലെച്ചര്‍ , അലക്‌സ് ബാപ്റ്റിസ്‌റ്റെ എന്നിവരുടെ ഗോളുകള്‍ക്കാണ് ബ്ലാക്ക്ബൂള്‍ പ്രിമിയര്‍ ലീഗിലേക്കുളള മടങ്ങിവരവ് ആഘോഷിച്ചത്.
മറ്റു മത്സരങ്ങളില്‍ ആസ്റ്റന്‍വില്ല 30ന് വെസ്റ്റ്ഹാമിനെയും ബ്ലാക്ക്‌ബേണ്‍ 10ന് എവര്‍ട്ടനെയും വോള്‍വ്‌സ് 21ന് സ്‌റ്റോക്ക് സിറ്റിയെയും പരാജയപ്പെടുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications