Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്നത് ചെയ്തിരുന്നുവെങ്കില്‍ ഇന്ന് വിയ്യ ഇല്ല

Villa
ജൊഹനാസ്ബര്‍ഗ്: മെസ്സി, റൂണി, കാക്ക ഈ പേരുകളെല്ലാം തല്‍ക്കാലത്തേയ്ക്ക് കളിയാരവങ്ങള്‍ക്കിടയില്‍ നിന്നും മറഞ്ഞു കഴിഞ്ഞു, ഇപ്പോള്‍ വിയ്യയാണ് താരം, സ്‌പെയിനിന്റെ പക്കലുള്ള മൂര്‍ച്ചയേറിയ കുന്തമുന, പന്ത് പറപ്പിച്ച് ഗോള്‍ വല ചലിപ്പിക്കാന്‍ അസാധ്യശേഷിയുള്ള കാലുകളുടെ ഉടമ.

ഈ ഇരുപത്തിയെട്ടുകാരന്‍ ഗാലറികളുടെ ഹരമാണ്, പ്രതിരോധ നിരകളെ മിന്നലെന്നപോലെയാണ് വിയ്യ തകര്‍ത്തുകളയുന്നത്. സ്‌പെയിനിന്റെ എല്ലാ പ്രതീക്ഷകളും ഡേവിഡ് വിയ്യയിലാണ്.

എന്നാല്‍ കളിക്കളത്തില്‍ വിയ്യ ഈ കളിയെല്ലാം കളിക്കുന്നത് മുറിച്ച് മാറ്റാന്‍ നിശ്ചയിച്ച കാലുകൊണ്ടാണെന്ന് കേട്ടാല്‍ ആരെങ്കിലും വിശ്വസിക്കുമോ.

കഴിയില്ല, കാല്‍പ്പന്തുകളിയെ സ്നേഹിക്കുന്ന, വിയ്യയെ പ്രണയിക്കുന്ന ആര്‍ക്കും അത്തരമൊരു കാര്യം കേള്‍ക്കാന്‍ പോലും ഇഷ്ടമുണ്ടാവില്ല. പക്ഷേ ഇതൊരു യാഥാര്‍ത്ഥ്യമാണ്.

ഒരിക്കല്‍ മുറിച്ചു മാറ്റാനിരുന്ന വലതു കാല്‍ കൊണ്ടാണ് വിയ്യ ഈ ഗോളുകളെല്ലാം അടിച്ചു കൂട്ടുന്നത്. നാലാം വയസ്സില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വീണ് ഗുരുതരമായി പരുക്കേറ്റ വിയ്യയുടെ വലതുകാലിലെ തുടയെല്ല് പൊട്ടിയിരുന്നു.

വിയ്യയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഡോക്ടര്‍മാര്‍ വലതുകാല്‍ മുറിച്ചു മാറ്റാതെ രക്ഷയില്ലെന്ന് വിധിയെഴുതിയെങ്കിലും വിയ്യ ജിവിതത്തോട് പൊരുതാന്‍ തന്നെ തീരുമാനിയ്ക്കുകയായിരുന്നു. ഒടുവില്‍ ആറുമാസത്തെ സമ്പൂര്‍ണ വിശ്രമത്തിന് ശേഷം അച്ഛന്‍ ജോസ് മാനുവലിന്റെ പരിശീലനത്തില്‍ വിയ്യ ഇടതു കാലുകൊണ്ട് പതുക്കെ പന്തു തട്ടി തുടങ്ങി.

വലതുകാലില്‍ അധികം സമ്മര്‍ദ്ദം ചെലുത്താനാവില്ലാത്തതിനാല്‍ ഇടങ്കാല്‍ കൊണ്ട് പന്തടിക്കാന്‍ മാനുവല്‍ മകനെ പഠിപ്പിച്ചു. ഈ പരിശീലനമാണ് വലം കാല്‍ കൊണ്ടും ഇടം കാല്‍ കൊണ്ടും ഒരു പോലെ എതിരാളിയെ അമ്പരിപ്പിക്കുന്ന ഇന്നത്തെ വിയ്യയ്ക്ക് ജന്മം നല്‍കിയത്.

അന്ന് ഡോക്ടര്‍മാര്‍ മുറിച്ചു മാറ്റാതിരുന്നത് വിയ്യയുടെ വലതു കാല്‍ മാത്രമായിരുന്നില്ല ചരിത്രത്തില്‍ ഇടം നേടാന്‍ പ്രതിഭയുള്ള ഒരു ഫുട്‌ബോള്‍ താരത്തെകൂടിയായിരുന്നുവെന്ന് ഫുട്‌ബോള്‍ ലോകം ഇപ്പോള്‍ തിരിച്ചറിയുന്നു. ഈ സത്യംമറിഞ്ഞു കഴിഞ്ഞ് വിയ്യയുടെ കളികാണുമ്പോള്‍ ആ കാലുകളില്‍ നിന്നുതിരുന്ന ഓരോ ഗോള്‍ നിമിഷങ്ങളും കാല്‍പ്പന്ത് പ്രേമികള്‍ നെഞ്ചിലേറ്റി നടക്കും.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+