ബെക്കാം ഗാലക്‌സിയുമായി പുതിയ കരാറില്‍

അഞ്ചുവര്‍ഷത്തെ കരാര്‍ കാലാവധി പൂര്‍ത്തിയായതിനാല്‍ ബെക്കാം പാരീസ് സെന്റ് ജര്‍മയിനിലേക്ക് കൂടുമാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പല പ്രമുഖ ക്ലബ്ബുകളില്‍ നിന്നും ഓഫറുകളുണ്ടായിരുന്നു. എന്നാല്‍ അമേരിക്കയില്‍ കളിക്കാനും ഗാലക്‌സിക്കുവേണ്ടി കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കാനുമാണ് ഇപ്പോള്‍ ഇഷ്ടപ്പെടുന്നത്- മുന്‍ ഇംഗ്ലീഷ് നായകന്‍ പറഞ്ഞു.
1993 മുതല്‍ 2003വരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനുവേണ്ടിയാണ് ഡേവിഡ് ബെക്കാം കളിച്ചിരുന്നത്. അതിവേഗം ഒരു പ്ലേമേക്കറുടെ റോളിലേക്കുയര്‍ന്ന ഈ മിഡ്ഫീല്‍ഡര്‍ 2003ലാണ് റയല്‍ മാഡ്രിഡിലെത്തിയത്. 2009 മുതല്‍ 2010വരെ ലോണില്‍ ഗാലക്‌സിയില്‍ നിന്നും എസിമിലാനുവേണ്ടി കളിക്കാനിറങ്ങിയിരുന്നു. 1280 ലക്ഷം പൗണ്ടിനാണ് ബെക്കാമിനെ ഗാലക്‌സി വാങ്ങിയത്. പുതിയ കരാര്‍ എത്ര തുകയ്ക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല.
Story first published: Thursday, January 19, 2012, 11:46 [IST]
Other articles published on Jan 19, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications