Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെക്കാമിലൂടെ ലാ ഗാലക്‌സിക്ക് കിരീടം

Bekham
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ലീഗ് കിരീടം ലാ ഗാലക്‌സിക്ക്. ഇംഗ്ലീഷ് പ്ലേമേക്കര്‍ ഡേവിഡ് ബെക്കാമിന്റെ കളിമിടുക്കിലാണ് ഹോസ്റ്റണ്‍ ഡൈനാമോയെ 1-0ന് കീഴടക്കി ലാ ഗാലക്‌സി കിരീടത്തില്‍ മുത്തമിട്ടത്.

ഡേവിഡ് ബെക്കാമും ഐറിഷ് താരം റോബി കീനും ചേര്‍ന്നൊരുക്കിയ അവസരത്തില്‍ നിന്ന് ലന്‍ഡന്‍ ഡൊണോവാനാണ് വിജയഗോള്‍ നേടിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലായിരുന്ന ഡേവിഡ് ബെക്കാമും ലാ ഗാലക്‌സിയും തമ്മിലുള്ള കരാര്‍ അടുത്ത മാസം അവസാനിക്കും.

ക്ലബ്ബില്‍ തുടരുമോയെന്ന ചോദ്യത്തിന് അമേരിക്കയിലെ അഞ്ചുവര്‍ഷം ശരിയ്ക്കും ആസ്വദിച്ചുവെന്ന മറുപടിയാണ് ബെക്കാം നല്‍കിയത്. അതിനിടെ ബെക്കാം പാരിസ് സെന്റ് ജെര്‍മനുമായി കരാറൊപ്പിടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

2007ലാണ് റയല്‍ മാഡ്രിഡില്‍ നിന്നും ഡേവിഡ് ബെക്കാം ലാ ഗാലക്‌സിലെത്തിയത്. പരിക്ക് വകവെയ്ക്കാതെ മുഴുവന്‍ സമയവും കളത്തില്‍ നിറഞ്ഞുനിന്ന ബെക്കാം 36ാം വയസ്സിലും തന്റെ ഫോം മങ്ങിയിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു.

2005നു ശേഷം ലാ ഗാലക്‌സി നേടുന്ന ആദ്യ മേജര്‍ ലീഗ് കിരീടം കൂടിയാണിത്. ബ്രിട്ടണില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ദേശീയ ടീമിനുവേണ്ടി കളിയ്ക്കാനാഗ്രഹമുണ്ടെന്ന് ഡേവിഡ് ബെക്കാം അറിയിച്ചിട്ടുണ്ട്. ബെക്കാമിന്റെ ഈ ആഗ്രഹത്തോടെ ദേശീയടീം കോച്ചും അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്.

Story first published: Wednesday, December 7, 2011, 14:46 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+