
അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ലാ ഗാലക്‌സിയെ ഫൈനല്‍ വരെയെത്തിച്ച സൂപ്പര്‍ പ്രകടനമാണ് ബെക്കാമിനെ ദേശീയടീമില്‍ കളിയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. നവംബര്‍ 20ന് ഡിപ്പോ സെന്ററില്‍ നടക്കുന്ന കലാശപോരാട്ടത്തില്‍ ഹോസ്റ്റണ്‍ ഡൈനാമോയും ലാ ഗാലക്‌സിയും ഏറ്റുമുട്ടും.
ഒളിംപിക്‌സ് നിയമപ്രകാരം 23 വയസ്സിനു മുകളിലുള്ള മൂന്നു താരങ്ങളെ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. നാട്ടില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ബെക്കാമിനെ ഉള്‍പ്പെടുത്തുന്നതുകൊണ്ട് രണ്ടു കാര്യങ്ങളാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. ഒന്ന് ബെക്കാമിന്റെ പരിചയ സമ്പന്നതയും രണ്ട് ബെക്കാമിന്റെ താരമൂല്യവും.
മികച്ച ഫോമിലായതുകൊണ്ട് യൂറോയ്ക്കും ഒളിംപിക്‌സിലും ഒരു കൈനോക്കാനാണ് ബെക്കാമിന്റെ പദ്ധതി. കപെല്ലോ തീരുമാനിക്കുകയാണെങ്കില്‍ രാജ്യത്തിനുവേണ്ടി 115ാം തവണ ബെക്കാം കളത്തിലിറങ്ങും. ഔദ്യോഗികമായി ഇതുവരെ ബെക്കാം വിരമിച്ചിട്ടില്ല. 2009ല്‍ ബെലാറസിനെതിരേയുള്ള ഒരു മല്‍സത്തില്‍ പകരക്കാരനായാണ് അവസാനമായി കളിക്കാനിറങ്ങിയത്.