For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിംപിക്‌സില്‍ കളിയ്ക്കാന്‍ ബെക്കാമിനു പൂതി

davidbekham
ലണ്ടന്‍: അടുത്ത വര്‍ഷം ലണ്ടനില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ഇംഗ്ലണ്ടിനുവേണ്ടി കളത്തിലിറങ്ങാന്‍ ഫുട്‌ബോള്‍ താരം ഡേവിഡ്ബെക്കാമിനു മോഹം.

ഇനി രണ്ടു വര്‍ഷം കൂടി ഞാന്‍ സജീവഫുട്‌ബോളിലുണ്ടാവും. ഒളിംപിക്‌സില്‍ രാജ്യത്തിനുവേണ്ടി കളിയ്ക്കാനുള്ള സാധ്യത തള്ളികളയാനാവില്ല- അമേരിക്കന്‍ ക്ലബ്ബായ ലാ ഗാലക്‌സിയുടെ പ്ലേമേക്കര്‍ പറഞ്ഞു.

ഗാലക്‌സിയുമായുള്ള അഞ്ചുവര്‍ഷത്തെ കരാര്‍ വരുന്ന നവംബറില്‍ തീരും. യൂറോപ്പില്‍ നിന്നുള്ള ഏതെങ്കിലും ക്ലബ്ബ് ഓഫര്‍ വയ്ക്കാനുള്ള സാധ്യത കുറവാണ്. രാജ്യത്തിനുവേണ്ടി കളിയ്ക്കാന്‍ ആഗ്രഹമുണ്ട്. സ്വന്തം മണ്ണില്‍ നടക്കുന്ന ഒളിംപിക്‌സ് ഒരു സ്വപ്‌നം തന്നെയാണ്. അതല്ലാതെ പരിശീലകനാവാനോ ഏതെങ്കിലും ടീം ഏറ്റെടുക്കാനോ ഉദ്ദേശിക്കുന്നില്ല.

പക്ഷേ, കുട്ടികളെ പരിശീലിപ്പിക്കാന്‍ ഇഷ്ടമാണ്. അതും ഉടന്‍ ആരംഭിക്കാന്‍ പരിപാടിയില്ല. ഇപ്പോള്‍ കളിയ്ക്കാനാണ് ഇഷ്ടം. കഴിയുന്നത്ര അത് തുടരുക തന്നെ ചെയ്യും.

Story first published: Wednesday, December 7, 2011, 14:42 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+