
സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയാണ് ബഗാനെതിരെ ചാമ്പ്യന്മാര്‍ക്ക് വേണ്ടി സമനില ഗോള്‍ നേടിയത്. 25 മത്സരങ്ങളില്‍ നിന്നും 53 പോയന്റോടെയാണ് ചര്‍ച്ചില്‍ കിരീടം ചൂടുന്നത്. ഇത്രയും കളികളില്‍ നിന്നും 49 പോയന്റോടെ പുനെ എഫ് സി രണ്ടാം സ്ഥാനത്തെത്തി. പുനെ എഫ് സിയാണ് അവസാന മത്സരത്തില്‍ ചര്‍ച്ചിലിന് എതിരാളികള്‍.
പോയന്റ് പട്ടികയില്‍ ഏറെ താഴെയുള്ള മോഹന്‍ ബഗാനെതിന തകര്‍പ്പന്‍ വിജയത്തോടെ ട്രോഫി ഉയര്‍ത്തും എന്നാണ് ചര്‍ച്ചില്‍ ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ തുടക്കം മുതല്‍ നന്നായി കളിച്ച ബഗാന്‍ ചര്‍ച്ചിലിനെ ശരിക്കും പരീക്ഷിച്ചു. പതിനേഴാം മിനുട്ടില്‍ നേടിയ ഗോളിലൂടെ അവര്‍ കളിയില്‍ മുന്നിലെത്തുകയും ചെയ്തു.
എന്നാല്‍ കളി തീരാന്‍ 18 മിനുട്ടുകള്‍ ബാക്കിനില്‍ക്കേ മനോഹരമായ ഗോളിലൂടെ സമിനലയും അതുവഴി കിരീടവും നേടി ഛേത്രി ചര്‍ച്ചിലിന്റെ താരമായി. ദേശീയ ഐ ലീഗ് ചാമ്പ്യന്മാരായ ഗോവന്‍ ക്ലബ്ബിന് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുതിയ ട്രോഫിയാണ് സമ്മാനമായി ലഭിക്കുക.