Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോര്‍ണറില്‍ നിന്നു രണ്ടു ഗോള്‍

Corner Goal
ലണ്ടന്‍: കോര്‍ണര്‍ കിക്കില്‍ നിന്നു നേരിട്ട് ഗോളായാല്‍ എങ്ങനെയിരിക്കും. അതും ഒരു മത്സരത്തില്‍ രണ്ടു തവണ. ഐറിഷ് ടീമായ കോളെറയിന്‍ താരം പോള്‍ ഓവന്‍സാണ് ഈ അദ്ഭുത താരം. ഐറിഷ്പ്രീമിയര്‍ ലീഗില്‍ ഗ്ലെനോവാനെതിരേയുള്ള മത്സരത്തിലാണ് ഈ വിസ്മയ പ്രകടനമുണ്ടായത്.

കാറ്റിന്റെ ആനുകൂല്യം മുതലാക്കിയാണ് പോള്‍സിന് ഇതു സാധ്യമായത്. ഹാട്രിക് നേടേണ്ടതായിരുന്നു. പോസ്റ്റില്‍ ഏറെ ഭീഷണിയുയര്‍ത്തിയ മൂന്നാമത്തെ കിക്ക് ഗ്ലെനോവന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഒഹാരെ ഏറെ പണിപ്പെട്ടാണ് തട്ടിയകറ്റിയത്.

ഇത്തരം അദ്ഭുതഗോളുകള്‍ കോളെറയിനെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല. സെപ്തംബറില്‍ സ്വന്തം പോസ്റ്റിനടുത്തുവെച്ച് ജോണി ബ്ലാക്ക് എന്ന താരമെടുത്ത ഫ്രീകിക്ക് എതിര്‍ പോസ്റ്റില്‍ വീണ് ഗോളായത് ഏറെ വിസ്മയത്തോടെയാണ് കാണികള്‍ കണ്ടത്.

Story first published: Monday, January 23, 2012, 11:05 [IST]
Other articles published on Jan 23, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+