Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയലിനെതിരേ ബാഴ്‌സയ്ക്ക് വിജയം

Barcelona
മാഡ്രിഡ്: കിങ്‌സ് കപ്പ്് ടൂര്‍ണമെന്റിലെ ക്ലാസിക് പോരാട്ടത്തില്‍ ബാഴ്‌സലോണ 2-1ന് റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചു. സാന്റിയാഗോ ബെര്‍ണാബോയില്‍ നടന്ന കോപാ ഡെല്‍ റേ ആദ്യ പാദ ക്വാര്‍ട്ടറില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ നിലവിലുള്ള ചാംപ്യന്മാരായ റയല്‍ മാഡ്രിഡാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ കാര്‍ലെസ് പ്യുയോളും എറിക് അബിദാലും ചേര്‍ന്ന് ബാഴ്‌സലോണയെ മുന്നിലെത്തിച്ചു. മറ്റൊരു മല്‍സരത്തില്‍ അത്‌ലെറ്റികോ ബില്‍ബാവോ മല്ലോര്‍ക്കയെ 2-0ന് കീഴടക്കി.

കരീം ബെന്‍സെമയാണ് ആദ്യ ഗോളിനു വഴിമരുന്നിട്ടത്. സെന്റര്‍ സര്‍ക്കിളിനടുത്തായി മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഏരിയയിലേക്ക് പന്ത് പായിച്ച കരീമിന് തെറ്റിയില്ല. പന്ത് സ്വീകരിച്ച റൊണാള്‍ഡോ ജെറാര്‍ഡ് പിക്വയെ മറികടന്ന് ഇടംകാലുകൊണ്ട് പോസ്റ്റിലേക്ക് പായിച്ച ഷോട്ടിന് മറുപടി നല്‍കാന്‍ ഗോള്‍കീപ്പര്‍ പിന്റോയ്ക്ക് സാധിച്ചില്ല.

രണ്ടാം പകുതി തുടങ്ങി നാലു മിനിറ്റിനുള്ളില്‍ തന്നെ ബാഴ്‌സലോണ സമനില ഗോള്‍ കണ്ടെത്തി. കോര്‍ണര്‍ കിക്കില്‍ നിന്നുള്ള പ്യുയൂളിന്റെ ഹെഡ്ഡര്‍ വലകുലുക്കി. വിജയഗോളിന് തുടക്കം കുറിച്ചത് സാക്ഷാല്‍ ലയണല്‍ മെസ്സിയായിരുന്നു. ബോക്‌സിനുള്ളിലേക്ക് മെസ്സി പായിച്ച ബോള്‍, ഓഫ്‌സൈഡ് ട്രാപ്പില്‍ നിന്നു സമര്‍ത്ഥമായി ഊര്‍ന്നിറങ്ങിയ അബിദാല്‍ നെഞ്ചില്‍ സ്വീകരിച്ച് കാസിലസ്സിനെ നിസ്സഹായനാക്കി കൊണ്ട് പോസ്റ്റിലേക്ക് പായിച്ചു.

Story first published: Thursday, January 19, 2012, 14:19 [IST]
Other articles published on Jan 19, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+