കൊല്‍ക്കത്ത: ഐലീഗ് ക്ലബ്ബായ ചിരാഗ് യുനൈറ്റഡ് ഇനി മുതല്‍ പ്രയാഗ് യുനൈറ്റഡ് എന്നറിയപ്പെടും. കൊല്‍ക്കത്തയിലെ പ്രയാഗ് ഗ്രൂപ്പ് ക്ലബ്ബ് സ്‌പോണ്‍സര്‍മാരായെത്തിയതോടെയാണ് ഈ പേരുമാറ്റം. പുതിയ ജഴ്‌സിയും ഘാന താരം യൂസുഫ് യൂക്കുബിന്റെ ക്ലബ്ബിലേക്കുള്ള വരവും ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രതാ ബാഗ്ചി പ്രഖ്യാപിച്ചു. ഒരുകാലത്ത് സാല്‍ഗോക്കര്‍, ഈസ്റ്റ്ബംഗാള്‍ ടീമുകളുടെ ആക്രമണത്തിന്റെ കുന്തമുനയായിരുന്നു യൂസുഫ്.
14 ക്ലബ്ബുകള്‍ മാറ്റുരയ്ക്കുന്ന ഐലീഗില്‍ ചിരാഗ് ഇപ്പോള്‍ എട്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം ഡ്യൂറന്റ് കപ്പ് നേടാനായതാണ് എടുത്തുപറയാവുന്ന നേട്ടം.ബംഗാളിലും അസമിലുമായി മൂന്ന് ഫുട്‌ബോള്‍ അക്കാദമികള്‍ ആരംഭിക്കുമെന്നും പ്രയാഗ് അറിയിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരിലെ ജങ്കല്‍മഹലിലാണ് ആദ്യ അക്കാദമി തുടങ്ങുന്നത്. ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പിനായി ഒരു വര്‍ഷം അഞ്ചു കോടി രൂപ മാറ്റിവയ്ക്കും
1927ല്‍ എവറെഡി അസോസിയേഷനാണ് യുനൈറ്റഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടത്. ഇപ്പോള്‍ യുനൈറ്റഡ് സ്‌പോര്‍ട് ഫുട്‌ബോള്‍ ടീം പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലാണെങ്കിലും ടൈറ്റിള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് ക്ലബ്ബിനെ മുന്നോട്ടുകൊണ്ടുപോവുന്നത്.