Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്ററിനെ തകര്‍ത്ത് ചെല്‍സി സെമിയില്‍

chelsea
ലണ്ടന്‍: കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ചെല്‍സി എഫ് എ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു. ശക്തരുടെ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെല്‍സി മാഞ്ചസ്റ്ററിനെ നിശബ്ദരാക്കിയത്. സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സിക്ക് വേണ്ടി സെനഗല്‍ താരം ഡെംബ ബായാണ് വിജയഗോള്‍ കുറിച്ചത്.

നേരത്തെ ഓള്‍ഡ്ട്രാഫോഡില്‍ നടന്ന ഒന്നാംപാദ മത്സരം 2 - 2 ന് സമനിലയില്‍ അവസാനിച്ചിരുന്നു. ഏപ്രില്‍ 14 ന് വെംബ്ലിയില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. സെമി ഫൈനലില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ചെല്‍സിക്ക് എതിരാളികള്‍.

എഫ്.എ. കപ്പില്‍ കഴിഞ്ഞ ആറു സീസണുകളില്‍ നാലു തവണ കിരീടം നേടിയ ടീമാണ് ചെല്‍സി. അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇത് ഒന്‍പതാം തവണയാണ് ഫൈനലിലെത്താതെ പുറത്താകുന്നത്. റീഡിംഗിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ച് ക്വാര്‍ട്ടറിലെത്തിയ മാഞ്ചസ്റ്ററിന് പക്ഷേ കരുത്തരായ ചെല്‍സിക്ക് മുന്‍പില്‍ പിടിച്ചുനില്‍ക്കാനായില്ല.

യൂറോപ്പ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെല്‍സി റഷ്യയിലെ റൂബന്‍ കസാനെയെ നേരിടും. അടുപ്പിച്ചുള്ള രണ്ട് കിരീടങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ചെല്‍സിയും കോച്ച് റാഫേല്‍ ബെനിറ്റസും. വ്യാഴാഴ്ചയാണ് യൂറോപ്പ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.

Story first published: Tuesday, April 2, 2013, 10:29 [IST]
Other articles published on Apr 2, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+