Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൂണിയും ലൈംഗിക വിവാദത്തില്‍

 Wayne Rooney And Coleen
ലണ്ടന്‍: ലൈംഗിക വിവാദത്തില്‍ കുടുങ്ങിയ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണിയുടെ ദാമ്പത്യം തകര്‍ച്ചയിലേക്ക്. റൂണിയുടെ പരസ്ത്രീ ഗമനത്തിന്റെ കഥകള്‍ ലോകമെമ്പാടമുള്ള മാധ്യമങ്ങളുടെ പ്രിയ വിഭവമായി മാറിക്കഴിഞ്ഞു.

ജെനി തോംപ്‌സണ്‍ എന്ന 21 കാരി പുതിയ വെളിപ്പെടുത്തലുകളുമായി റൂണിക്കെതിരെ രംഗത്തെത്തിയതോടെയാണ് താരം വെട്ടിലായത്. ഭാര്യ കോളീന്‍ ഗര്‍ഭിണിയായിരുന്ന കാലത്താണ് റൂണി മറ്റു പെണ്ണുങ്ങളെ തേടിപ്പോയതെന്ന് ജെനി പറയുന്നു. റൂണിയുടെ മകന്‍ കയ്ക്ക് ഇപ്പോള്‍ പത്തു മാസം മാത്രമാണ് പ്രായം.

വിദേശയാത്രകള്‍ക്കൊപ്പം കൂടെപ്പോരാന്‍ തന്നെ പലപ്പോഴും റൂണി നിര്‍ബന്ധിച്ചിട്ടുണ്ട്. നാലു മാസത്തിനിടെ ഏഴു തവണ ഞങ്ങള്‍ കിടപ്പറ പങ്കിട്ടു. ഒരു രാത്രിക്ക് 2000 ഡോളര്‍ വരെ തനിക്ക് നല്‍കിയിട്ടുണ്ട്. ചെയ്ത ജോലിയ്ക്ക് പണം തന്നിട്ടുണ്ടെന്നത് ശരി തന്നെ. എന്നാല്‍ അയാള്‍ എന്നെ പല വിധത്തിലും ബുദ്ധിമുട്ടിച്ചു. എന്നെക്കൊണ്ട് പല വൃത്തിക്കേടുകളും കാണിച്ചു.

ഫുട്‌ബോള്‍ ലോകത്തെ ഈ തിളങ്ങുന്ന താരത്തിന്റെ യഥാര്‍ത്ഥ മുഖം ഞാന്‍ അപ്പോഴാണ് മനസ്സിലാക്കിയത്. എനിയ്ക്ക് പുറമെ മറ്റു രണ്ട് പെണ്ണുങ്ങളെക്കൂടി അയാള്‍ വരുത്തി. മൂവരുമൊത്ത് കിടക്കാന്‍ റൂണിയ്ക്ക് എന്ത് ഉത്സാഹമായിരുന്നുവെന്നോ? ഒരു ഫുട്‌ബോള്‍ ഇതിഹാസം ഇത്രതരം താഴുമെന്ന് കരുതിയില്ല. ജെന്നി തോംപ്‌സണ്‍ അരിശത്തോടെ തുറന്നടിയ്ക്കുന്നു.

ജെന്നിയുടെ ആരോപണങ്ങള്‍ പുറത്തുവന്നതോടെ ഭാര്യ കോളീന്‍ പിണങ്ങിപ്പോയിക്കഴിഞ്ഞു. താരത്തിന്റെ ആരാധകരും പുതിയ സംഭവവികാസങ്ങളില്‍ അതൃപ്തരാണ്.

വിവാഹബന്ധം തകര്‍ന്ന ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സിന്റെ ഗതി തന്നെ റൂണിയ്ക്കും വരുമോയെന്നാണ് കായിക ലോകം ഉറ്റുനോക്കുന്നത്.

Story first published: Wednesday, May 16, 2012, 18:16 [IST]
Other articles published on May 16, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+