Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാംപ്യന്‍സ് ലീഗ്: ഇനി ആര് ആരുമായി കൊമ്പുകോര്‍ക്കും

മാഡ്രിഡ്: കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ചെല്‍സിയും പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയുമില്ല. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിന്‍െറ പ്രതിനിധികളാരുമില്ല. എങ്കിലും ചാമ്പ്യന്‍സ് ലീഗിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോരാട്ടവീര്യത്തിന് ഉശിരേകുന്ന ഒരു പിടി ടീമുകളുമായി ക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായി.

സ്പെയിനില്‍നിന്ന് റയല്‍ മഡ്രിഡിനും ബാഴ്സലോണക്കും പുറമെ മലാഗയുമത്തെിയിട്ടുണ്ട്. ജര്‍മനിയില്‍നിന്ന് ബയേണ്‍ മ്യൂണികും ബൊറൂസിയ ഡോര്‍ട്മുണ്ടും അവസാന എട്ടിലെ പോരാട്ടത്തിന് മാറ്റ് കൂട്ടാനുണ്ട്. ഫ്രാന്‍സില്‍നിന്നാണ് പാരിസ് സെന്‍റ് ജെര്‍മെയ്ന്‍െറ വരവ്. ഇറ്റലിയില്‍നിന്ന് യുവന്‍്റസ്. തുര്‍ക്കിയിലെ ഗലാറ്റസറകൂടിയാകുമ്പോള്‍ എട്ടിന്‍െറ പൊരുത്തമൊത്തു.

ഇനി ആര് ആരുമായി കൊമ്പുകോര്‍ക്കുമെന്നേ അറിയേണ്ടുള്ളൂ. ഇന്നാണതിനുള്ള നറുക്കെടുപ്പ്്. കാല്‍പന്തുകളിപ്രേമികള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദ മത്സരങ്ങള്‍ ഏപ്രില്‍ രണ്ടിനും മൂന്നിനും നടക്കും. രണ്ടാംപാദം ഒമ്പതിനും പത്തിനും. 32ല്‍നിന്ന് 16ലേക്കും അവിടെനിന്ന് എട്ടിലേക്കും ചുരുങ്ങിയ ടീമുകളുടെ കളിമികവിന്‍െറ രത്നച്ചുരുക്കം ഇനി.

റിയല്‍ മഡ്രിഡ്

റിയല്‍ മഡ്രിഡ്

ക്രിസ്റ്റ്യന്‍ റൊണാള്‍ഡോയുടെ കാല്‍കരുത്തിന്‍െറ ബലത്തില്‍ തൊട്ടതെല്ലാം പൊന്നാക്കിയാണ് റയല്‍ കുതിപ്പ്. എതിരാളികളുടെ വല ഏഴ് തവണ കുലുക്കിയതിന്‍െറ ക്രെഡിറ്റുമായാണ് റൊണാള്‍ഡോ കളംനിറയാനത്തെുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വരുതിയിലാക്കിയാണ് അവസാന എട്ടിലേക്ക് മാര്‍ച്ച് ചെയ്തത്. റൊണാള്‍ഡോയെക്കൂടാതെ പുല്‍മൈതാനത്തിന് തീ പിടിപ്പിക്കാന്‍ 19കാരനായ റാഫേല്‍ വര്‍ണേ കൗമാരക്കരുത്ത് കാലിലൊളിപ്പിച്ച് കാത്തിരിക്കുന്നുണ്ട്. റയലിന്‍െറ റിയല്‍ പ്ളേ ഇനിയും കാണാനിരിക്കുന്നതേ ഉള്ളൂവെന്നാണ് ആരാധകപക്ഷം. കാത്തിരിക്കാം.

ബാഴ്സലോണ

ബാഴ്സലോണ

മെസ്സി മാജികിന്‍െറ പിന്‍ബലത്തില്‍ കളം നിറയുന്ന 11അശ്വവേഗക്കാരുടെ പട. മെസ്സി വല നിറച്ചത് ഏഴുതവണ. ഗോളടിപ്പിച്ചത് മൂന്നുതവണ. കളത്തിലാറാടുന്ന ഓരോ മിനിറ്റിലും ഗോളിനുള്ള തിരക്കഥ രചിക്കുന്നവരാണ് ഈ മെസ്സിപ്പട്ടാളം. ജോര്‍ഡി ആല്‍ബയെന്ന കിതപ്പില്ലാത്ത യന്ത്രത്തിന്‍െറ മികവ് ബാഴ്സക്ക് മേല്‍ക്കൈ നല്‍കും. എതിരാളിക്കനുസരിച്ച് കളിയുടെ കെട്ടഴിക്കുന്ന ഈ സ്പെയിന്‍ ക്ളബ് എസി മിലാനോട് കണക്കുതീര്‍ത്തത് നാം കണ്ടതാണ്. എതിരില്ലാത്ത രണ്ട് ഗോളിന് തലകുനിക്കേണ്ടി വന്നവര്‍ മിലാന്‍െറ വലയില്‍ തിരിച്ചടിച്ചത് എതിരില്ലാത്ത നാല് ഗോള്‍. അതെ, കൊണ്ടല്ല കൊടുത്താണ് ബാഴ്സ ഒടുക്കം കളംവിടുക

മലാഗ

മലാഗ

വിസ്മയകരമായ കളിയുടെ കെട്ടഴിക്കുന്ന ടീമാണ് മലാഗ. ചാമ്പ്യന്‍സ് ലീഗില്‍ സ്പെയിനിന്‍െറ കളിക്കരുത്ത് തെളിയിച്ചത്തെിയ ടീം. ഇനിയുമൊരുപാട് അങ്കത്തിന് ബാല്യമുണ്ടെന്നാണ് കാണിക്കാനുള്ളത്. പോര്‍ട്ടോയെ വീഴ്ത്തിയപ്പോള്‍ തെളിയിച്ചതാണിത്. മുഴുവന്‍ സമയവും കളംനിറയാന്‍ കെല്‍പുള്ള 20കാരനായ ഇസ്കോയാണ് മലാഗയുടെ തുരുപ്പുശീട്ട്. വെറുതെ പറയുന്നതല്ല, അടിച്ച 10 ഗോളും ഒരുക്കിയ നാലുഗോളും മതി ഈ ചെറുപ്പക്കാരന്‍െറ ലക്ഷ്യബോധത്തിന് അടിവരയിടാന്‍. ബ്രസീലിയന്‍ താരം ലുകാസ് പിയാസോണ്‍, പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താനാവാത്തവിധം കരുത്തനായ ഇഗ്നാസിയോ കമാകോ എന്നിവരുടെ കാല്‍ക്കരുത്ത് മലാഗക്ക് സ്വന്തം.

യുവന്‍്റസ്

യുവന്‍്റസ്

വിജയംമാത്രം കാല്‍മുതലാക്കിയാണ് ഇറ്റലിയില്‍നിന്നുള്ള യുവന്‍്റസിന്‍െറ വരവ്. ആര്‍ട്രോ വിഡാലും ആന്‍ഡ്രിയ പിര്‍ലോയും ചേര്‍ന്നാല്‍ പിന്നെ ഗോളൊഴുക്കായി. ഈ സീസണില്‍ മൂന്ന് ഗോളടിച്ച ആര്‍ട്രോ രണ്ടുഗോളുകള്‍ക്ക് വഴി തുറന്നുകൊടുക്കുകയും ചെയ്തു. കരുത്ത് കാട്ടാന്‍ വേണ്ടത്ര കെല്‍പ്പുള്ള 19കാരനായ പോള്‍ പോഗ്ബ, മികച്ച ഫോമില്‍ കളി തുടരുന്ന സെബാസ്റ്റ്യന്‍ ഗിയോവിന്‍കോ..... പറയാന്‍ ഒരുപാടുണ്ട് പേരുകള്‍. കഴിഞ്ഞ തവണത്തെ ജേതാക്കളായ ചെല്‍സിയെ മുട്ടുകുത്തിച്ചവരെന്ന് പറഞ്ഞാല്‍ പിന്നെ ഒരുപാട് പറയേണ്ടി വരില്ല. അതും മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാവുമ്പോള്‍ പ്രത്യേകിച്ചും.

ബയേണ്‍ മ്യൂണിക്

ബയേണ്‍ മ്യൂണിക്

ജയത്തെപ്പോലത്തെന്നെ സമനിലയും തോല്‍വിയുമെല്ലാം അറിഞ്ഞാണ് ജര്‍മനിയില്‍നിന്നുള്ള ബയേണ്‍ മ്യൂണിക്കിന്‍െറ വരവ്. തോമസ് മ്യൂളറെന്ന ഒറ്റയാന് ഗോള്‍നിറച്ചവരുടെ പട്ടികയില്‍ ഇടംകിട്ടിയത് 17 തവണ. വഴിയൊരുക്കുന്നവന് ചരിത്രത്തിലിടമില്ളെങ്കിലും 13 തവണ അതിന് വഴിമരുന്നിട്ടതും ഇതേ മ്യൂളര്‍തന്നെ. എതിരാളികളെ നിഷ്കരുണം നിമിഷങ്ങള്‍ക്കകം തകര്‍ക്കുകയാണ് ഈ പോരാളിയുടെ രീതി. ഇടതുപ്രതിരോധത്തിനൊപ്പം കൂടുതല്‍ വേഗത്തിലും കൂടുതല്‍ കരുത്തിലും വല നിറക്കാനത്തെുന്ന ഡേവിഡ് അലാബയും എണ്ണംപറഞ്ഞ മ്യൂണിക് പ്രതിഭയാണ്. നാലുവട്ടം വലകുലുക്കിയ ചരിത്രം തെളിയിക്കുന്നതും അതാണ്.

ബൊറൂസിയ ഡോര്‍ട്മുണ്ട്

ബൊറൂസിയ ഡോര്‍ട്മുണ്ട്

രണ്ട് സമനിലയും മൂന്ന് വിജയങ്ങളുമാണ് ജര്‍മനിയില്‍നിന്നുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ക്വാര്‍ട്ടറിലത്തെിച്ചത്. തോല്‍വിയറിയാതെയാണ് ക്വാര്‍ട്ടര്‍ പടപ്പുറപ്പാട്. ഇരട്ട ഗോളുകളേ സമ്പാദ്യത്തിലുള്ളൂ എങ്കിലും ഏഴ് ഗോളിന് യോഗമൊപ്പിച്ചുകൊടുത്ത ജര്‍മന്‍ മെസ്സിയെന്ന് വിളിപ്പേരുള്ള മരിയോ ഗോറ്റ്സേയാണ് ഇവരുടെ കരുത്തന്‍. കളിയില്‍ വിജയം കൈപ്പിടിയിലൊതുക്കാന്‍ കെല്‍പുള്ള മാര്‍കോ റ്യൂസാണ് മറ്റൊരു മികച്ച താരം. ഇവരിരുവരും ചേര്‍ന്നാല്‍ എതിരാളികളുടെ പ്രതിരോധനിരക്ക് പെരുത്ത് പണിയാകും. ക്രിസ്റ്റ്യന്‍ റൊണാള്‍ഡോയുടെ റയല്‍ മഡ്രിഡിനെ വകവരുത്തിയതിന്‍െറ ക്രെഡിറ്റ് ഈ സീസണിലെ എടുത്തുപറയത്തക്കതാണ്.

ഗലാറ്റസറാ

ഗലാറ്റസറാ

നാലുവിജയം. ഒരു സമനില. തുര്‍ക്കിയിലെ ഗലാറ്റസറാ ക്വാര്‍ട്ടര്‍ ലൈനപ്പില്‍ ഇടംപിടിച്ചത് ഇങ്ങനെയാണ്. ദ്രോഗ്ബയും വെസ്ലയും ചേര്‍ന്നാണ് വിജയചരിത്രമെഴുതാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. സെന്‍റര്‍ മിഡ്ഫീല്‍ഡില്‍ സെലക് ഇനാന്‍കൂടി ചേര്‍ന്നാല്‍ വിജയംമാത്രം കൂട്ടിച്ചേര്‍ക്കാനുള്ള കരുത്ത് തുര്‍ക്കി ക്ളബിന് വന്നുചേരും. ചാമ്പ്യന്‍സ് ലീഗിലെ ടോപ് സ്കോറര്‍മാരിലൊരാളായ ബുറാക് ഇല്‍മാസിന്‍െറ തട്ടകവും ഇതുതന്നെ. വിജയവഴിയില്‍ ഇനിയുമൊരു കാതം പോകാന്‍ കരുത്തും ആള്‍ബലവും വേണ്ടത്രയുണ്ടിവര്‍ക്ക്.

പാരിസ് സെന്‍റ് ജെര്‍മെയ്ന്‍

പാരിസ് സെന്‍റ് ജെര്‍മെയ്ന്‍

ഫ്രാന്‍സില്‍നിന്നുള്ള വിജയമന്ത്രത്തിനുള്ള ഒറ്റപ്പേരാണ് പാരിസ് സെന്‍റ് ജെര്‍മെയ്ന്‍. ഗ്രൂപ്പ് മത്സരങ്ങളില്‍ ആറില്‍ അഞ്ചിലും വിജയം. ഒന്നില്‍ സമനില. ജെര്‍മെയ്ന്‍ താരം സതാന്‍ ഇബ്രാഹിമോവിച്ച് ഈ സീസണില്‍ അടിച്ചുകൂട്ടിയത് 28 ഗോള്‍. ഒരു ഡസന്‍ ഗോളുകള്‍ക്ക് അരങ്ങൊരുക്കുകയും ചെയ്തു. ബ്ളെയ്സ് മറ്റ്യൂഡിയും ജയ്വര്‍ പാസ്തോറും ചേര്‍ന്നാല്‍ കരുത്തരായ മധ്യനിരയായെന്ന് ഇവര്‍ പലകുറി തെളിയിച്ചുകഴിഞ്ഞു. പ്രതിരോധമികവും ലക്ഷ്യബോധവും വേണ്ടത്രയുള്ളതിനാല്‍ ഇനിയുമേറെ മുന്നോട്ടുപോകാന്‍ ഇടയുണ്ട്. കാത്തിരിക്കാം. പ്രവചനത്തിനതീതമായ കാല്‍പന്തുകളിയുടെ കാല്‍പനിക സൗന്ദര്യം കണ്‍നിറയെ കാണാന്‍.

Story first published: Monday, March 18, 2013, 15:39 [IST]
Other articles published on Mar 18, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+