ബയേണ്‍ മ്യൂണിക് ബാഴ്‌സലോണയെ തകര്‍ത്തു

ജര്‍മനിയിലെ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ തോമസ് മുളളര്‍ രണ്ടും മരിയോ ഗോമസ്, നെതര്‍ലാന്‍ഡ് താരം ആര്യന്‍ റോബന്‍ എന്നിവരാണ് വലകുലുക്കിയത്.
25ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ സ്‌പെയിന്‍ പ്രതിരോധത്തിനു വന്ന പിഴവ് മുതലാക്കി മുള്ളര്‍ ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ വലകുലുക്കി. രണ്ടാം ഗോള്‍ മരിയോ ഗോമസിന്റെ വകയായിരുന്നു. കോര്‍ണറില്‍ നിന്നുള്ള ഗോമസിന്റെ ഷോട്ട് നേരെ വലയിലേക്ക്. സ്‌കോര്‍: 2-0.
ഡച്ച് താരം ആര്യന്‍ റോബനും തോമസ് മുള്ളറും സംയുക്തമായ നീക്കത്തിനൊടുവിലായിരുന്നു 73ാം മിനിറ്റിലെ മൂന്നാം ഗോള്‍. റോബന്‍ മനോഹരമായ ഡ്രിബ്ലിളിങ് പ്രകടനം കൂടിയായിരുന്നു ഇത്. ഫ്രാന്‍സ് താരം ഫ്രാങ്ക് റിബറിയുടെ ബുദ്ധിപരമായ നീക്കത്തില്‍ നിന്നാണ് നാലാം ഗോള്‍ പിറന്നത്. ഡേവിഡ് അലാബയ്ക്ക് തള്ളികൊടുത്ത പാസ് ലക്ഷ്യത്തിലെത്തിക്കാന്‍ മുള്ളര്‍ക്ക് അധികം വിയര്‍പ്പൊഴുക്കേണ്ടി വന്നില്ല.
രണ്ടാം പാദ മത്സരം മെയ് ഒന്നാം തിയ്യതി ബാഴ്‌സലോണയിലെ കാംപ്‌നൗവില്‍ നടക്കും. ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ഡോര്‍ട്ട്മുണ്ടും റയല്‍ മാഡ്രിഡും ഏറ്റുമുട്ടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications