വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാംപ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡ് പുറത്ത്

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗിന്റെ രണ്ടാം പാദ സെമിയില്‍ ബൊറുസ്സിയ ഡോര്‍ട്ട്മുണ്ടിനെ 2-0ന് തോല്‍പ്പിക്കാന്‍ സാധിച്ചെങ്കിലും ഇരുപാദങ്ങളിലുമായി 4-3ന്റെ തോല്‍വിയേറ്റുവാങ്ങിയ റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ നിന്നു പുറത്തായി. ആദ്യ പാദത്തില്‍ ജര്‍മന്‍ ടീം 4-1ന് ജയിച്ചിരുന്നു. 1997ലെ യൂറോപ്യന്‍ ചാംപ്യന്മാരായ ഡോര്‍ട്ട്മുണ്ട് ബയേണ്‍ മ്യൂണിക്-ബാഴ്‌സലോണ ഫൈനല്‍ മത്സരത്തിലെ വിജയികളെ നേരിടും. ഇത്തവണ ഒറ്റ ഇംഗ്ലീഷ് ടീം പോലുമില്ലെങ്കിലും മെയ് 25ന് ഫൈനല്‍ നടക്കുന്നത് പ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തിലാണ്.

കളിയുടെ ആദ്യപകുതിയില്‍ ജോസ് മൊറിഞ്ഞോയുടെ സ്പാനിഷ് ടീം അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതില്‍ മത്സരിക്കുന്ന കാഴ്ചയാണ് കണ്ടത്. സബ്സ്റ്റിറ്റിയൂട്ട് താരം കരീം ബെന്‍സെഗയിലൂടെ ആദ്യ ഗോള്‍ നേടാന്‍ മാഡ്രിഡിന് 83ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.

Real Madrid

മെസൂട്ട് ഓസിലിന്റെ അതി മനോഹരമായ ഒരു ലോ ക്രോസിങില്‍ നിന്നായിരുന്നു ഗോള്‍. ക്ലോസ് റേഞ്ചില്‍ നിന്നും ഫ്രാന്‍സ് താരം വലകുലുക്കി. അഞ്ചുമിനിറ്റിനുശേഷം സെര്‍ജിയോ റാമോസില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. ഏഴടി അകലത്തില്‍ നിന്നായിരുന്നു സ്‌പെയിന്‍ താരത്തിന്റെ ഷോട്ട്.

മ്യൂണിക്കിലെ അലൈന്‍സ് അരീനയില്‍ ബയേണിനോട് മറുപടിയില്ലാത്ത നാലുഗോളുകള്‍ക്ക് തോറ്റ ബാഴ്‌സലോണയ്ക്ക് ബുധനാഴ്ച നടക്കുന്ന രണ്ടാം പാദ സെമിയില്‍ ചുരുങ്ങിയത് അഞ്ചു ഗോളിനെങ്കിലും ജയിക്കണം. കാംപ് നൗവില്‍ നടക്കുന്ന മത്സരത്തില്‍ മെസ്സിയും കൂട്ടരും അദ്ഭുതപ്രകടനം നടത്തുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Story first published: Wednesday, May 1, 2013, 12:03 [IST]
Other articles published on May 1, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X