Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സ ക്വാര്‍ട്ടറില്‍, മെസ്സിക്ക് ഇരട്ടഗോള്‍

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദത്തില്‍ ബാഴ്‌സലോണക്ക് ഏകപക്ഷീയമായ നാലു ഗോളിന്റെ തകര്‍പ്പന്‍ ജയം. ഒപ്പം കാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്തും. ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദത്തില്‍ 2-0ന് അടിയറവ് പറഞ്ഞ ശേഷം ക്വാര്‍ട്ടര്‍ ഫൈനലിലത്തെുന്ന ആദ്യ ടീം എന്ന നേട്ടവും ഇതോടെ ബാഴ്‌സലോണ സ്വന്തമാക്കി.

എ.സി മിലാനെതിരെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അഞ്ചാം മിനുട്ടില്‍തന്നെ കലമാന്‍വേഗമുള്ള കാല്‍പന്തുകളിക്കാരനായ ലയണല്‍ മെസ്സി വലകുലുക്കി. നിറഞ്ഞുകവിഞ്ഞ ഗാലറി മെസ്സി, മെസ്സി എന്നുമാത്രം ഉറക്കെപ്പറഞ്ഞു. അപ്പോള്‍ കളത്തിലും കരയിലും എതിരാളികളില്ലാത്ത പ്രതീതിയായിരുന്നു. ഇത് മിലാന്റെ തോല്‍വിക്ക് ആക്കം കൂട്ടി.

Barcelona

ആള്‍ക്കൂട്ടത്തിന്റെ ആരവത്തിനൊപ്പം തിരമാലപോലെ ആര്‍ത്തത്തെിയ ബാഴ്‌സയുടെ മുന്‍നിര മിലാനെ ആക്രമിച്ചുകൊണ്ടേയിരുന്നു. ഇറ്റാലിയന്‍ പ്രതിരോധം തകര്‍ന്നപ്പോഴൊക്കെ അത് ഗോളായി. വൈകാതെ മെസ്സിയുടെ രണ്ടാം ഗോള്‍ പിറന്നു. അതിന് കളിയുടെ 40ാം മിനുട്ട് സാക്ഷിയായി. അങ്ങിനെ ആദ്യപകുതിയില്‍ മെസ്സിയുടെ ഇരട്ടഗോളിന്റെ മുന്‍തൂക്കത്തില്‍ ബാഴ്‌സ കളംനിറഞ്ഞു. അത് ബാഴ്‌സയുടെ വിജയത്തില്‍ നിര്‍ണായകമായി.

കളിയിലെ രണ്ടാം പകുതിയില്‍ സ്‌െ്രെടക്കര്‍ ഡേവിഡ് വിയ്യ തിളങ്ങിനിന്നു. 55ാം മിനുട്ടില്‍ വിയ്യ മൂന്നാം ഗോള്‍ നേടിയപ്പോള്‍ വിജയം ബാഴ്‌സ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. കളി തീരാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെ ജോര്‍ഡി ആല്‍ബയും വല കുലുക്കിയപ്പോള്‍ ചരിത്ര നേട്ടത്തോടെ ബാഴ്‌സ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു. ലോക ഫുട്‌ബോളില്‍ പ്രതിരോധത്തിന് പേരുകേട്ട ഇറ്റാലിയന്‍ പ്രതിരോധം ഇന്നലെ നിഴല്‍ മാത്രമായി.

ഒരാഴ്ചക്കിടെ റയല്‍ മഡ്രിഡിനെതിരെ രണ്ടു എല്‍ ക്‌ളാസികോ മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയ ബാഴ്‌സലോണ സമീപകാലത്തെ മോശം ഫോമിലായിരുന്നു. മിലാനെതിരെ മൂന്നു ഗോള്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ അവസാന എട്ടില്‍ ഇടമുറപ്പിക്കാന്‍ കഴിയുമെന്നിരിക്കെയാണ് ബാഴ്‌സയുടെ തകര്‍പ്പന്‍ ജയം.

Story first published: Wednesday, March 13, 2013, 11:38 [IST]
Other articles published on Mar 13, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+